• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം 44,900 രൂപ വരെ : നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ജിമ്പർ വിളിക്കുന്നു

Google Oneindia Malayalam News

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 1 വരെ jipmer.edu.in ൽ അപേക്ഷിക്കാം. ആകെ 443 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥി ഒരു ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സി (ഓണേഴ്‌സ്) നഴ്സിംഗ് / ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് പൂർത്തിയാക്കിയിരിക്കണം. ഉദ്യോഗാർത്ഥികൾ സംസ്ഥാന/ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സുമാരായി രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷകർ 2022 ഡിസംബർ 1-ന് 18-35 വയസ്സിന് താഴെയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 44,900 രൂപ ശമ്പളം ലഭിക്കും.

നിയുക്തി: മെഗാ ജോബ്‌ഫെയര്‍ നാളെ (നവംബര്‍ 12)

തിരുവനന്തപുരം മോഡല്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ പൊതുവിദ്യഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 12ന് രാവിലെ 9 മണിക്ക് പൂജപ്പുര എല്‍. ബി. എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണിലാണ് ജോബ് ഫെയര്‍ നടക്കുക.

ഓട്ടോ മൊബൈല്‍, ഐ.റ്റി, ആരോഗ്യം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം പ്രത്യേക സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കല്‍, നഴ്‌സിംഗ്എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും പങ്കാളിത്തവും സൗജന്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0471 - 2741713, 2992609.

ആറ് മാസം ഗര്‍ഭിണി; പ്രസവിച്ചത് 'പ്ലാസ്റ്റിക് പാവയെ', അമ്പരന്ന് ബന്ധുക്കള്‍, കാരണം ഇതാണ്ആറ് മാസം ഗര്‍ഭിണി; പ്രസവിച്ചത് 'പ്ലാസ്റ്റിക് പാവയെ', അമ്പരന്ന് ബന്ധുക്കള്‍, കാരണം ഇതാണ്

മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ എം.എ. ഇംഗ്ലീഷ് ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 15-ന് രാവിലെ 10-ന് കോളജില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477- 2267311, 9846597311.

English summary
JIPMER recruitment 2022: 433 Nursing Officer Vacancy and Salary up to Rs 44,900
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X