Get Updates
Get notified of breaking news, exclusive insights, and must-see stories!

40,000 മുതൽ 1,40,000 രൂപ വരെ ശമ്പളം: എൻടിപിസിയിൽ അവസരം, 864 ഒഴിവുകൾ

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മൈനിംഗ് എന്നീ എൻജിനീയറിങ് വിഭാഗങ്ങളിൽ എഞ്ചിനീയർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 864 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ അവരുടെ ഗേറ്റ്-2022 രജിസ്‌ട്രേഷൻ നമ്പർ സഹിതം careers.ntpc.co.in അല്ലെങ്കിൽ www.ntpc.co.in എന്നീ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. 40,000 മുതൽ 1,40,000 രൂപ വരെയാണ് ശമ്പള സ്കെയിൽ.

job

ഡോക്ടറുടെ ഒഴിവ്

ആര്‍ദ്രം പദ്ധതിയില്‍ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 11നും 12നും ഇടയില്‍ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 04994 271266.

അധ്യാപക ഒഴിവ്

കാസര്‍കോട് നഗരസഭയുടെ കീഴിലെ ഭാരത് ബഡ്സ് സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. യോഗ്യത ഡി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ അസിസ്റ്റന്റ് ടീച്ചര്‍ വിത്തൗട്ട് സ്പെഷ്യല്‍ ട്രെയിനിംഗ് സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്പ്ഡ് വിഭാഗങ്ങള്‍ക്ക് അവസരം നല്‍കും. കൂടിക്കാഴ്ച്ച നവംബര്‍ 3ന് രാവിലെ 11ന് നഗരസഭാ ഓഫീസില്‍.
മൊഗ്രാല്‍ പുത്തൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെറ്റുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണം. സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. ഫോണ്‍ 9809794930, 9400006496.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഈഴവ/തീയ്യ/ബില്ലവ സമുദായത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. യോഗ്യത എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്സ് ഇവയിലേതെങ്കിലുമുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അടിസ്ഥാന കമ്പ്യൂട്ടര്‍ കോഴ്സ് പഠിപ്പിക്കുന്നതിനുള്ള പരിജ്ഞാനവും നിര്‍ബന്ധം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 0467 2230980.

എം.ഫിൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് നടത്തുന്ന എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഇന്ന് മുതൽ (ഒക്ടോബർ 26) നവംബർ 8 വരെ അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ആപ്ലിക്കേഷനോടൊപ്പം അപ്‌ലോഡ് ചെയ്യണം.

എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.ഡബ്ല്യു ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക്ക്/മെൻഡൽ ഹെൽത്ത് സ്പെഷ്യലൈസേഷനോടുകൂടി 55% ശതമാനം മാർക്ക് നേടിയവരായിരിക്കണം. അവസാന വർഷ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാർ 55% ശതമാനം മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ 50% മാർക്കോടെയും ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നവംബർ 13 ന് കോഴിക്കോട് വച്ച് നടത്തുമെന്ന് ഡയറക്‌ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0471 - 2560363

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+