Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: 364 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാനേജർമാർ, ജൂനിയർ എക്സിക്യൂട്ടീവുകൾ, സീനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 364 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്- aai.aero വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 21 ആണ്.

മാനേജർ : 2
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ): 356
ജൂനിയർ എക്സിക്യൂട്ടീവ് : 04
സീനിയർ അസിസ്റ്റന്റ് : 02

ഫയര്‍ വുമണ്‍ കായിക ക്ഷമതാ പരീക്ഷ ആറിന്
ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് വകുപ്പിലെ ഫയര്‍ വുമണ്‍(ട്രെയ്‌നി) (ക്യാറ്റഗറി നമ്പര്‍ 245/2020) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 2022 ഒക്‌ടോബര്‍ 31 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമതാ പരീക്ഷ ജനുവരി ആറിന് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഗ്രൗണ്ടില്‍ അന്നേ ദിവസം രാവിലെ 5.30 ന് ഉദ്യോഗാര്‍ത്ഥികള്‍ എത്തണമെന്ന് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505398

india

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ/ സ്ഥാപനത്തിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും ഒക്കുപ്പേഷ്ണൽ ഹെൽത്ത് ആന്റ് എ.എം.പി, ഇൻഡസ്ട്രിയൽ ഹൈജീൻ / അസ്സോസിയേറ്റ് ഫെല്ലോ ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്ത് ഡിപ്ലോമയുമാണ് യോഗ്യത.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.ബി.ബി.എസ് ബിരുദക്കാരെയും പരിഗണിക്കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണയുണ്ടാകും. 50000 മുതൽ 60,000 വരെയാണ് ശമ്പള സ്കെയിൽ. 01-02-2023 നു 56 വയസ്സ് കവിയാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05-01-2023 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എ. എം.പി എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് എ.എം.പി കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ആയുർവേദത്തിൽ പ്രസുതിതന്ത്ര,കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ്‌ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293

വാക്ക് - ഇൻ- ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് - ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ [email protected].

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+