എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ദക്ഷിണ മേഖലയിലെ വിമാനത്താവളങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിന്റെ കരിയർ പേജുകളിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് വഴി സെപ്റ്റംബർ 30-നോ അതിനുമുമ്പോ പോസ്റ്റിന് അപേക്ഷിക്കാം, www. aai.aero
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) NE-4- 132 പോസ്റ്റുകൾ
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) NE-4- 10 തസ്തികകൾ
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) NE-6- 13 പോസ്റ്റുകൾ
സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) NE-6- 01 പോസ്റ്റ്

ബോയിലർ ഓപ്പറേറ്റർ താത്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
സര്‍വെയര്‍ കരാര്‍ നിയമനം: പരീക്ഷ 18 -ന്
ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ സെപ്റ്റംബര്‍ 18 -ന് രാവിലെ 10.30 മുതല്‍ 12.00 വരെ ആലപ്പുഴ എസ്.ഡി. കോളേജില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോസ്റ്റലായി ഹാള്‍ ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റുകള്‍ എന്റെ ഭൂമി പോര്‍ട്ടലില്‍ (www.entebhoomi.kerala.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഗസറ്റ് അധ്യാപക നിയമനം
ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ വിഭാഗത്തില്‍ മാതസ്, ഹിന്ദി വിഷയങ്ങളില്‍
ഗസറ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20-ന് ഉച്ചയ്ക്ക് 1.30-ന് നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം; പേര് രജിസ്റ്റര്‍ ചെയ്യാം
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പരിക്ഷയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്യാം.
സെപ്റ്റംബര്‍ 27-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണ്‍ലൈന്‍ പരീക്ഷ. ബി.എച്ച്.എം.എസ്. യോഗ്യതയും 40ല്‍ താഴെ പ്രായവുമുള്ളവര്‍ക്ക് https://cutt.ly/regmoexam എന്ന ലിങ്കില്‍ സെപ്റ്റംബര്‍ 22 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഫോണ്‍: 0477 2962609, 2262609.












Click it and Unblock the Notifications