സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 124 ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 60000 രൂപ ശമ്പളം വാങ്ങാം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) മാനേജ്‌മെൻ്റ് ട്രെയിനി (ടെക്നിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളാണ് ഉള്ളത്. കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ഈ ഒഴിവുകൾ.
കെമിക്കൽ-5, സിവിൽ- 14, കമ്പ്യൂട്ടർ- 4, ഇലക്ട്രിക്കൽ- 44, ഇൻസ്ട്രുമെൻ്റേഷൻ- 7, മെക്കാനിക്കൽ- 30, മെറ്റലർജി- 20 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ -35, ഒ ബി സി (നോൺ-ക്രീമിലെയർ)-31, പട്ടികജാതി-22, പട്ടികവർഗ്ഗം-18, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS)-18. എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്കുള്ള ഒഴിവുകൾ. എൻജിനീയറിങ് ബിരുദത്തിൽ കുറഞ്ഞത് 65% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 2025 ഡിസംബർ 5-ന് 28 വയസ്സിൽ താഴെയായിരിക്കണം. അതായത്, 1997 ഡിസംബർ 5-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി (NCL) വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ വിഭാഗത്തിൽ 10 വർഷവും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ 15 വർഷവും, ഒ.ബി.സി (NCL) വിഭാഗത്തിൽ 13 വർഷവും ഇളവ് ലഭിക്കും. ഡിപ്പാർട്ട്മെൻ്റൽ ഉദ്യോഗാർത്ഥികൾക്ക് ജാതി/വിഭാഗം പരിഗണിക്കാതെ 45 വയസ്സാണ് ഉയർന്ന പ്രായപരിധി.
അപേക്ഷാ ഫീസ് ജനറൽ/ഒ.ബി.സി (NCL)/EWS വിഭാഗക്കാർക്ക് 1050 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ/ഡിപ്പാർട്ട്മെൻ്റൽ ഉദ്യോഗാർത്ഥികൾക്ക് 300 രൂപയുമാണ്.
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവ ഉൾപ്പെട്ടതാണ് റിക്രൂട്ട്‌മെൻ്റ് . ഓൺലൈൻ പരീക്ഷയ്ക്ക് 75% വെയിറ്റേജും, ഗ്രൂപ്പ് ചർച്ചയ്ക്ക് 10% വെയിറ്റേജും, അഭിമുഖത്തിന് 15% വെയിറ്റേജും ഉണ്ടാകും. പരീക്ഷയ്ക്ക് ഡൊമെയ്ൻ നോളജ് ടെസ്റ്റ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിംഗ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്നായി 200 ചോദ്യങ്ങൾ ഉണ്ടാകും. ഓരോ ചോദ്യത്തിനും 1 മാർക്ക് വീതമാണ്. ഡൊമെയ്ൻ നോളജിൽ നിന്ന് 100 ചോദ്യങ്ങളും മറ്റ് വിഭാഗങ്ങളിൽ നിന്ന് 100 ചോദ്യങ്ങളുമുണ്ട്. ഡൊമെയ്ൻ നോളജ് 40 മിനിറ്റിലും, മറ്റ് വിഭാഗങ്ങൾ 80 മിനിറ്റിലും പൂർത്തിയാക്കണം. ആകെ 200 മാർക്കിൻ്റെ പരീക്ഷ 120 മിനിറ്റിൽ പൂർത്തിയാക്കണം.
പരിശീലന കാലയളവിൽ മാനേജ്‌മെൻ്റ് ട്രെയിനി (ടെക്നിക്കൽ) തസ്തികയിലുള്ളവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. പരിശീലനം പൂർത്തിയാകുമ്പോൾ അസിസ്റ്റൻ്റ് മാനേജർ (E1 ഗ്രേഡ്) ആയി നിയമിക്കപ്പെടും. അപ്പോൾ പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 5 ആണ്. പരീക്ഷ 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലായിരിക്കുംഅപേക്ഷിക്കുന്നതിന് മുമ്പ് സാധുവായ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പിൻ്റെ സ്കാൻ ചെയ്ത പകർപ്പ് എന്നിവ തയ്യാറാക്കി വെക്കേണ്ടതാണ്. ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഒരു വർഷമെങ്കിലും സജീവമായിരിക്കണം. അപേക്ഷ സമർപ്പിക്കാൻ, www.sail.co.in അല്ലെങ്കിൽ www.sailcareers.com എന്ന വെബ്സൈറ്റിലെ "കരിയേഴ്സ്" പേജ് സന്ദർശിക്കുക. പുതിയ ഉപയോക്താക്കൾ "Fresh Candidate to Create Login (New Login)" ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.പുതിയ ഉപയോക്താക്കൾ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കണം. ആവശ്യമായ വിവരങ്ങൾ നൽകി രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക. പേയ്‌മെൻ്റിന് ശേഷം അപേക്ഷാ നമ്പർ ലഭിക്കും. അപേക്ഷയുടെ പ്രിൻ്റൗട്ട് സൂക്ഷിക്കുക.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications