Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലീൻ കേരളയിൽ കമ്പനി സെക്രട്ടറി; 60,000 ത്തിന് മുകളിൽ ശമ്പളം..വേറേയും നിരവധി ഒഴിവുകൾ

ക്ലീൻ കേരളയിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്ക് ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമാണ്. ജുലൈ 20 വരെയാണ് അപേക്ഷിക്കാനാകുക. യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം മറ്റ് വിശദാംശങ്ങൾ അറിയാം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. ബികോം എസിഎസ്/എഫ്സിഎസ് ആണ് യോഗ്യത. സിഎ/ഐസിഡബ്ല്യുഎഐ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരുവനന്തപുരത്തായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,410 രൂപ ശമ്പളമായി ലഭിക്കും.

job-1752579140 jpg

അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രവൃത്തിപരിചയം, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള കൺടക്ട് സർട്ടിഫിക്കറ്റ്, ആധാറിന്റെ കോ്പി എന്നിവ സമർപ്പിക്കണം. സ്പീഡ് പോസ്റ്റായോ കൊറിയർ, രജിസ്റ്റേഡ് പോസ്റ്റ് അല്ലെങ്കിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

മേൽവിലാസം-മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പാലിറ്റി ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം-https://cleankeralacompany.com/wp-content/uploads/2025/07/cs-cum-cfo-1.pdf

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ

ഗവ പോളിടെക്നിക് കോളേജിൽ ഇൻസ്ട്രക്റ്റർ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ പോളിടെക്‌നിക് കോളേജിൽ സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്. റഗുലര്‍/ഈവനിംഗ് ഡിപ്ലോമ കോഴ്‌സിലേക്കാണ് ഒഴിവ്. താത്കാലിക നിയമനമാണ്. സിവില്‍-ഡമോണ്‍സ്‌ട്രേറ്റര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയും മെക്കാനിക്കല്‍-വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യതകള്‍.

ജുലൈ 18 നാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍- 04933 227253.

പ്രോഗ്രാം കോർഡിനേറ്റർ, ഐടി എക്സ്പേർട്ട് നിരവധി ഒഴിവുകൾ

പട്ടികവർഗ വികസനവകുപ്പിന് കീഴിൽ (STDD) നിരവധി ഒഴിവുകൾ. പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജുലൈ 31 വൈകീട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. . ഇമെയില്‍[email protected] വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 1800-425-2312.

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐ ടി ഐകളില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകൾ. താത്കാലിക നിയമനമാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകൾ ഇങ്ങനെ- കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.

എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. എലത്തൂര്‍ ഗവ. ഐടിഐയിൽ വെച്ചായിരിക്കും അഭിമുഖം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451, 2461898.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുള്ള അഭിഭാഷകരും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+