Get Updates
Get notified of breaking news, exclusive insights, and must-see stories!

കിൻഫ്രയിൽ ഒഴിവ് ; മാസ ശമ്പളമായി 70,000 രൂപ ലഭിക്കും; ഇപ്പോൾ അപേക്ഷിക്കൂ

തിരുവനന്തപുരം: കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്പ്മെന്റ് കോരപ്‍പറേഷനിൽ (കിൻഫ്ര) ഒഴിവ്. സീനിയർ അഡ്വൈസർ (ഇവന്റ് ഫെസിലിറ്റേറ്റർ) തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊച്ചി കാക്കനാട്ടുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിലായിരിക്കും നിയമനം ലഭിക്കുക. യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം

ഒരു ഒഴിവാണ് ഉള്ളത്. ബിരുദവും എം ബി എയുമാണ് യോഗ്യത. 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരധി 65 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 മുതൽ 70,000 രൂപ വരെ ശമ്പളമായി ലഭിക്കും. മെയ് 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് - https://cmd.kerala.gov.in/wp-content/uploads/2025/04/KINFRA-Recruitment-2025-Notification-V2.pdf

job2-17

ടെറിട്ടറി സെയിൽസ് ഇൻ-ചാർജ്; കരാർ നിയമനം

സർക്കാർ സ്ഥാപനത്തിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. എം ബി എ/ ഡയറി ടെക്നോളജിയിൽ ബിരുദം/ ഫുഡ് ടെക്നോളജിയിൽ ബിരുദം എന്നിവയാണ് യോഗ്യത. എഫ് എം സി ജി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. മാത്രമല്ല യാത്ര ചെയ്യാൻ താത്പര്യമിള്ളവരും ആയിരിക്കണം. ടുവീലർ സ്വന്തമായി വേണം.

14 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക ശമ്പളമായി 2.5 ലക്ഷം മുതൽ 3 ലക്ഷം വരെ ‌ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/04/Notification_2-CMD-2025.pdf

വാക്-ഇൻ-ഇന്റർവ്യു

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകൾ. ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലാണ് നിയമനം. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. യോഗ്യത- എം ബി ബി എസ് ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്‌ട്രേഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,000 രൂപ ശമ്പളമായി ലഭിക്കും. മെയ് 6 രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സിയയും ബിരുദവും) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

ഡയറി പ്രൊമോട്ടർമാരുടെ ഒഴിവുകൾ;

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി പദ്ധതിയിലേക്ക് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിലേക്ക് ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. 18 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് എസ് എസ് എൽ സി പാസാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. മുന്‍പ് ഡയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക.

മെയ് 19 ന് രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ചായിരിക്കും അഭിമുഖം നടക്കുക. എസ് എസ് എല്‍ സി ബുക്കിന്റെ ഒറിജിനല്‍, പ്രവ്യത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+