Job In Canada:കാനഡിയിലേക്ക് ചേക്കാറാനാണോ? ഇതാണ് പറ്റിയ അവസരം, പ്രതിവർഷം 1 ലക്ഷത്തോളം പേർക്ക് അവസരം

കാനഡയാണ് ഇപ്പോൾ കുടിയേറ്റക്കാരുടെ പറുദീസ. മികച്ച ജോലി, വിദ്യാഭ്യാസം തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ജീവിതം, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തന്നെയാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇന്ത്യയിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് കാനഡിയിലേക്ക് ഇതിനോടകം ചേക്കേറിയത്.
പഠനത്തിനായി പോയി പിന്നീട് മികച്ച ജോലി സമ്പാദിച്ച് പെർമനെന്റ് റെസിഡൻസി കരസ്ഥാമാക്കുന്നതാണ് മിക്കവരും.എന്നാൽ കാനഡയിലേക്ക് കുടിയേറ്റം സാധ്യമാകുന്ന മറ്റൊരു മാർഗം കൂടിയുണ്ട്. കാനഡ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം(പിഎൻപി). പ്രൊഫഷണലായിട്ടുള്ളവരെ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കാനുള്ള പദ്ധതിയാണ് പിഎൻപി. ഇപ്പോഴിതാ പിഎൻപി വഴി വമ്പൻ അവസരമാണ് കാനഡ തുറന്നിട്ടിരിക്കുന്നത്. ഓരോ വർഷവും ഏകദേശം 1 ലക്ഷത്തോളം പേർക്കാണ് പിൻപി വഴി 2023 വരെ രാജ്യത്തേക്ക് കുടിയേറാനുള്ള അവസരം ഒരുങ്ങുന്നത്.
ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2023-2025 പ്രകാരം പിഎൻപി വഴിയുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ 2023 ഓടെ 10,500 വർധനവ് ആണ് കാനഡ പ്ലാൻ ചെയ്യുന്നത്. 2025-ഓടെ 117,500 ആയും ഇത് ഉയർത്തും. 1998 ലായിരുന്നു ആദ്യമായി പിഎൻപി പദ്ധതി രാജ്യത്ത് നട്പാക്കിയത്. അന്ന് 400 ഓളം കുടിയേറ്റക്കാരെയായിരുന്നു കാനഡ ക്ഷണിച്ചിരുന്നത്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലൂടെ (പിഎൻപി) അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം 105,000 കുടിയേറ്റക്കാരെയാണ് കാനഡ ക്ഷണിക്കുന്നത്. ഓരോ പ്രവിശ്യയിലേയും തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആവശ്യമായ പ്രൊഫഷണലുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന പി എൻ പി പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവും അവരുടെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിദ്യാഭ്യാസവും ഉള്ള വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ കുടിയേറ്റത്തിന്റെ എല്ലാത്തരം നേട്ടങ്ങളും രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണ് പ്രവിശ്യകൾ ലക്ഷ്യം വെയ്ക്കുന്നത്.
പിഎൻപി കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ, തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ നൽകി കൊണ്ട് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും കാനഡ ലക്ഷ്യമിടുന്നു.നിലവിൽ, ക്യൂബെക്കും നുനാവുട്ടും ഒഴികെ കാനഡയിലെ 11 പ്രവിശ്യകളും പിഎൻപി പദ്ധതി നടപ്പാക്കുന്നുണ്ട്. ഫെഡറൽ ഗവൺമെന്റുമായുള്ള പ്രത്യേക കരാറിലൂടെ സ്വന്തം സാമ്പത്തിക ക്ലാസ് ഇമിഗ്രേഷൻ പ്രോഗ്രാമുകളാണ് ക്യൂബെക്ക് നടപ്പാക്കുന്നത്.
എങ്ങനെ പിഎൻപി അപേക്ഷിക്കാം-രണ്ട് തരത്തിലുള്ള നാമനിർദ്ദേശങ്ങളുണ്ട്, ഒന്ന് ബേസും രണ്ടാമത്തേത് എൻഹാൻസ്ഡും. ബേസ് നോമിനേഷനേക്കാൾ വളരെ എളുപ്പത്തിൽ എൻഹാൻസ്ഡ് നോമിനേഷനുകൾ പ്രോസസ് ചെയ്യപ്പെടുന്നുവെന്നതാണ് പ്രധാന വ്യത്യാസം. ബേസ് നോമിനേഷന് ശരാശരി മാസമെടുക്കുമ്പോൾ എൻഹാൻസ്ഡ് നോമിനേഷൻ 11 മാസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നു.പ്രാദേശിക തൊഴിൽ വിപണിയിൽ വേഗത്തിൽ സംയോജിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാനും കഴിവുള്ളതായി തിരിച്ചറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് ഓപ്ഷനാണ് എൻഹാൻസ് പ്രോഗ്രാമിലൂടെ ലഭിക്കുക.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications