Get Updates
Get notified of breaking news, exclusive insights, and must-see stories!

അനസ്‌തേഷ്യോളജിസ്റ്റ് , കണ്‍സിലിയേഷന്‍ ഓഫീസര്‍: തൊഴിൽ അവസരങ്ങൾ അറിയാം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിമയനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, എംഡി/ഡിഎ അനസ്‌തേഷ്യ. ഡിസംബര്‍ 18-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

കണ്‍സിലിയേഷന്‍ ഓഫീസര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണിത്തിനും ക്ഷേമത്തിനുമായുളള ആക്ട് 2007 ലുളള പരിജ്ഞാനം. മതിയായ സംവേദത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്താനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട്‌കൊച്ചി മുമ്പാകെ ഡിസംബര്‍ 15-ന് വൈകിട്ട് നാലിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

JOB

അധ്യാപക ഒഴിവ്

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് സീനിയര്‍ അധ്യാപക ഒഴിവിലേക്ക് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ അഭിമുഖം നടക്കും. ഫോണ്‍: 0497 274985, 9495744541.

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ്

ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി), കാത്ത്‌ലാബ് സിസിയു സ്റ്റാഫ് നഴ്‌സ് (സിസിയുവില്‍ പ്രവൃത്തി പരിചയം) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം

താൽക്കാലിക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) തസ്തികയിൽ താൽക്കാലിക (ദിവസ വേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ഡിസംബർ 15 രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: 0472-2812686.

50 ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 50 ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്ട്രേഷന്‍. പ്രതിമാസം 45,000 രൂപയാണ് (ഇന്‍കം ടാക്സ് ഉള്‍പ്പെടെ) വേതനം. നിയമനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി 13ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ രാവിലെ 11 മുതല്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Recommended Video

cmsvideo
    ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+