വിദേശരാജ്യങ്ങളിലെ വമ്പൻ തൊഴില്‍സാധ്യതകള്‍, നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനത്തിലേയ്ക്ക് അപേക്ഷിക്കാം
ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ തുടങ്ങി നിരവധി തൊഴിൽ സാധ്യതകളാണ് വിദേശ രാജ്യങ്ങളിലുളളത്. വിദേശത്ത് ജോലി ചെയ്യാൻ താൽപര്യമുളളവരെ സഹായിക്കാനൊരുങ്ങുകയാണ് നോർക്ക. നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ വിവിധതരം തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോർക്ക റൂട്ട്സൂം കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും (കെൽ) സംയുക്തമായി സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാം (റസിഡൻഷ്യൽ) സംഘടിപ്പിക്കുന്നത്.
ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ (ട്രാൻസ്ഫോർമർ, മോട്ടോർ,ആൾട്ടർനേറ്റർ, കൺട്രോൾ പാനൽ & വി.എഫ്.ഡി), ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ കോഴ്സുകളിലാണ് അവസരം. ഡിപ്ലോമ/ ഐടിഐ / കെ.ജി.സി.ഇ / വയർമാൻ ലൈസൻസ് ഉളളവര്‍ക്ക് ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്കും (180 മണിക്കൂർ), എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും (LMV/HMV) ഉളളവര്‍ക്ക് ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ കോഴ്സിലേയ്ക്കും (120 മണിക്കൂർ) അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 16 നകം അപേക്ഷ നല്‍കേണ്ടതാണ്.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കെല്ലിന്റെ എറണാകുളം തൃപ്പുണിത്തുറയിലുള്ള മാമല യൂണിറ്റിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കുന്നതാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ ബാച്ചില്‍ പരമാവധി 30 പേര്‍ക്കും ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ ബാച്ചില്‍ പരമാവധി 20 പേര്‍ക്കുമാണ് പ്രവേശനം).
കൂടുതൽ വിവരങ്ങൾക്ക് 0471 2770531, 539 ,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications