ഫാർമസിസ്റ്റ് നിയമനം, ആയുര്‍വേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍: തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും [email protected] എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ഫെബ്രുവരി 16 ന് മുന്‍പായി അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫാർമസിസ്റ്റ് നിയമനം
ആലപ്പുഴ: തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10.30ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ നടത്തും. ഡി.ഫാം/ബി.ഫാം യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കണം. ഫോണ്‍: 8606077227
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ള യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ലഭിക്കുന്നവര്‍ സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യണം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍ പരിചയമുള്ളവര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്‍ഗണന. പ്രായം 18നും 44നും മധ്യേ. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളല്‍, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ചാലക്കുടി ട്രൈവല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലോ സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രു.15. ഫോണ്‍: 0480 2960400, 0480 2706100
വാച്ച്‌വുമണ്‍ ഒഴിവ്; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് വാച്ച്‌വുമണ്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് പകല്‍ 11 മുതല്‍ 12 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
അപ്രന്‍റിസ് ട്രെയിനി അഭിമുഖം
ആലപ്പുഴ: ഹോംകോയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തില്‍ അപ്രന്‍റിസ് ട്രെയിനിയെ നിയമിക്കുന്നു. ബി.ഫാം യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് ഫെബ്രുവരി 24ന് രാവിലെ 11ന് പാതിരപ്പള്ളി ഹോംകോ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍: 9495958012.
സിഡിറ്റിൽ കരാർ നിയമനം
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ടന്റ് ഡെവലപ്പർ, 2D അനിമേറ്റർ, ഗ്രാഫിക് ഡിസൈനർ, ഇന്ററാക്ടീവ് മീഡിയ അസിസ്റ്റന്റ്, ടെക്‌നിക്കൽ റൈറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാം. അപേക്ഷകൾ 15നകം ലഭിക്കണം. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.org, www.cdit.org എന്നിവ സന്ദർശിക്കുക.
റീജിയൺ ഡയറക്ടറെ നിയമിക്കുന്നു
കേരള സാമൂഹ്യ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 7 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: [email protected], 0471-2341200












Click it and Unblock the Notifications