Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, തൊഴിലുറപ്പ് പദ്ധതിയിൽ ഓവര്‍സിയര്‍: തൊഴിൽ അവസരങ്ങൾ

പരിയാരം ഗവ. ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബർ 15ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

പരിയാരം ഗവ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഒഴിവു വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബർ 16ന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

job

താൽകാലിക നിയമനം

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, സ്റ്റുഡന്റ് കൗൺസിലർ തസ്തികളിലാണ് നിയമനം. കൂടിക്കാഴ്ച ഡിസംബർ 15ന് രാവിലെ 11ന് സ്‌കൂളിൽ നടക്കും. പി എസ് സി നിശ്ചയിച്ച യോഗ്യതയുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടിക വർഗ്ഗക്കാർക്ക് മുൻഗണന ലഭിക്കും. ഫോൺ: 9744 474808.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫൊർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്‌സി (കമ്പ്യൂട്ടർ/ ഐ.റ്റി) അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

അപേക്ഷാർഥികൾക്ക് ഐ.എസ്.എൽ. (ഇന്ത്യൻ സൈൻ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

മെസഞ്ചർ വാക്ക്-ഇൻ-ഇന്റർവ്യൂ

ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിലെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. 25 വയസ്സിനും 50 വയസ്സിനും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2021 ഡിസംബർ 14 ന് രാവിലെ 11 മണിക്ക് തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ : 0471-2348666, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

Recommended Video

cmsvideo
    ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

    കരാര്‍ നിയമനം; അഭിമുഖം 20ന്

    ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് നടക്കും.

    പ്രായം 18നും 35നും മധ്യേ. അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് മൂന്നു വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് ബികോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ :0477 2280525.

    മേട്രൺ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മുളങ്കുന്നത്തുകാവിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേയ്ക്ക് മേട്രൺ തസ്തികയിലേയ്ക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം എക്സിക്യൂട്ടീവ് എൻജിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ, അയ്യന്തോൾ, 680003 ഫോൺ: 0487 2360849, 9961350078

    അപേക്ഷ ക്ഷണിച്ചു

    ഐ ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ഡിറ്റിന്റെ ജില്ലയിലെ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ ഡി ടി പി, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, എം എസ് ഓഫീസ്, ടാലി എന്നീ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ സി ഡിറ്റ് കമ്പ്യൂട്ടര്‍ പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെചൊവ്വ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 9947763222

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+