Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. 70,000 രൂപ പ്രതിമാസ വേതനം. ഏപ്രിൽ 6ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിനെത്തണം.

ഡെപ്യൂട്ടി രജിസ്ട്രാർ

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13 വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

JOB

എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3

പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 - 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയില്‍ വച്ച് നടത്തും . പരീക്ഷക്ക് അപേക്ഷിച്ചതില്‍ യോഗ്യത ഉള്ളവര്‍ തപാല്‍മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണം. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ - 04862 20697

പ്രോഗ്രാം ഓഫീസർ കരാർ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സി.ഇ.ഒ തസ്തികയിലേക്കുള്ള യോഗ്യതകൾ. ആർട്സ്/ ലിറ്ററേച്ചർ ബിരുദം, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം എന്നിവയാണ് പി.ആർ.ഒ. തസ്തികയിലേക്കുള്ള യോഗ്യത. ഇരു തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.nctichkerala.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Recommended Video

cmsvideo
    ഞാന്‍ ദിലീപിന്റെ വീട്ടിലല്ല പോയത് പരിപാടിക്കാണെന്ന് രഞ്ജിത്ത് | Oneindia Malayalam

    സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+