കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി; ഈ യോഗ്യതയുണ്ടോ? 25,000 രൂപയോളം ശമ്പളം

കൊച്ചിൻ ഷിപ്പ്യാഡിൽ ഒഴിവ്. നഴ്സ് തസ്തികയിലാണ് ഒഴിവ്. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. താത്കാലിക നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

ജനറൽ നഴ്സിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്‌റ്റേഡ് നഴ്‌സ്, രജിസ്‌റ്റേഡ് മിഡ്‌വൈഫ് ആയിട്ടുള്ള സാധുവായ രജിസ്‌ട്രേഷൻ.ആശുപത്രി, നഴ്സിംഗ് ഹോം, പ്രാഥമിക ആരോഗ്യ കേന്ദ്രം, പ്രഥമശുശ്രൂഷാ കേന്ദ്രം, ഒക്യുപേഷണൽ ഹെൽത്ത് സെന്റർ ), വ്യവസായ മേഖലയിലെ ആരോഗ്യ കേന്ദ്രം അല്ലെങ്കിൽ സമാനമായ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയിൽ എവിടെയെങ്കിലും നഴ്സ് ആയി ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം.

jobsk-43971789469

അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 3 ആണ്.ആദ്യ വർഷം 23,000, രണ്ടാം വർഷം 24,000, മൂന്നാം വർഷം 24,800 എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/f18e80d508590380e8f296a7fa40b924.pdf

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ

ഡോക്ടര്‍ നിയമനം

മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 17-ന് രാവിലെ 9.30 ന് മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494-2670420.

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി ഒഴിവ്

തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി മൾട്ടിപർപ്പസ് (വനിതാ സെക്യൂരിറ്റി) ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള, 50 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. സുരക്ഷാ ഡ്യൂട്ടിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

പ്രതിദിനം 625 രൂപ നിരക്കിലാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 17-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0487-2427778.

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ട്രെയിനർ ഒഴിവ്

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് വിവിധ ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. നൃത്തം, കരാട്ടെ, വാദ്യോപകരണ പരിശീലനം എന്നിവയിലാണ് പരിശീലകരെ ആവശ്യമുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 18-ന് രാവിലെ 11-ന് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (നായരങ്ങാടി) വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും തിരിച്ചറിയൽ കാർഡുമായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ- 0480-2960400, 0480-2706100.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+