ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ അവാർഡ് നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഐഎസ്ആർഒയുടെ ഭാഗമായ വി.എസ്.എസ്.സി. (VSSC) ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിലെ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഏപ്രിൽ 20 രാവിലെ 10:00 മുതൽ മെയ് 5 വൈകുന്നേരം 5:00 വരെ www.vssc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
M.Sc./M.Tech. ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും, GATE/NET/JEST സ്കോർ ഷീറ്റും, പ്രായം തെളിയിക്കുന്ന രേഖയും, സംവരണ വിഭാഗത്തിലുള്ളവർക്ക് SC/ST/OBC സർട്ടിഫിക്കറ്റും ഒരു PDF ഫയലായി ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അന്തിമ സമർപ്പണത്തിന് ശേഷം അപേക്ഷയിലെ വിവരങ്ങളിൽ മാറ്റങ്ങളോ തിരുത്തലുകളോ അനുവദിക്കില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലും തെറ്റിദ്ധാരണ നൽകുന്നതോ, വസ്തുതകൾ മറച്ചുവെക്കുന്നതോ, തെറ്റായ വിവരങ്ങൾ നൽകുന്നതോ അപേക്ഷ റദ്ദാക്കാൻ കാരണമാകും, മുൻകൂട്ടി അറിയിപ്പൊന്നും കൂടാതെയായിരിക്കും ഇത്.
JRF തസ്തികയ്ക്ക് M.Sc. ബിരുദം (ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, എൻജിനീയറിംഗ് ഫിസിക്സ്, സ്പേസ് ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റീരിയോളജി, പ്ലാനറ്ററി സയൻസസ്) അല്ലെങ്കിൽ M.S/M.E/M.Tech ബിരുദം (അറ്റ്മോസ്ഫെറിക് സയൻസ്, സ്പേസ് സയൻസ്, പ്ലാനറ്ററി സയൻസ്, അപ്ലൈഡ് ഫിസിക്സ്, എൻജിനീയറിംഗ് ഫിസിക്സ്) ആവശ്യമാണ്.
ഈ ബിരുദങ്ങൾക്ക് എല്ലാ സെമസ്റ്ററുകളിലെയും മൊത്തം 60% മാർക്ക് അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ 6.5 CGPA/CPI തത്തുല്യം ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർ CSIR-UGC ദേശീയ യോഗ്യതാ പരീക്ഷ (NET-Lectureship ഉൾപ്പെടെ), MHRD നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (GATE), അല്ലെങ്കിൽ ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (JEST) എന്നിവയിലേതെങ്കിലും ഒന്നിൽ യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് -https://www.vssc.gov.in/advt339.html
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
കെയര്‍ ടേക്കര്‍ നിയമനം
കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം ഏപ്രില്‍ 28-ന് വൈകീട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍: 0495 2771881.
ടെക്നിക്കൽ സ്റ്റാഫ് നിയമനം
അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ(4 ഒഴിവ്, സ്രാങ്ക് (2 ഒഴിവ് ), ലാസ്കർ(2 ഒഴിവ് ), സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് (2 ഒഴിവ് )എന്നീ തസ്തികളിലേക്കാണ് നിയമനം. അപേക്ഷകൾ ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ മെയ് 10ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിവരങ്ങൾക്ക് 04802823000 എന്ന നമ്പറിൽ ബന്ധപ്പെടുക.












Click it and Unblock the Notifications