കേരള സ്പേസ് പാർക്കിൽ ജോലി; 87,000 രൂപ വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കൂ
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്പേസ് പാർക്കിൽ ഒഴിവ്. ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയം
ഉയർന്ന പ്രായപരിധി 40 വയസാണ്. ഇലക്ട്രിക്കൽ ബിടെകിൽ ഒന്നാം ക്ലാസ് ബിരുദം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. എഴുത്ത് പരീക്ഷിയുടേയോ അഭിമുഖത്തിന്റേയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,500- 87,000 രൂപ വരെ ശമ്പളം ലഭിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്. കൂടുതൽ വിവരങ്ങൾക്ക്-https://kspace.kerala.gov.in/

അഭിമുഖം നടക്കും
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം. മാർച്ച് 22 രാവിലെ 10 നാണ് അഭിമുഖം നടക്കുക. ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ടീം ലീഡർ, ഡിപ്പാർട്ട്മെന്റ് മാനേജർ, സ്റ്റോർ മാനേജർ, ടാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. എസ് എസ് എൽ സി പ്ലസ്ടു, ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. വിശദ വിവരങ്ങൾക്ക് : 0471-2992609, 8921916220.
ജൂനിയര്‍ മാനേജര്‍ ഒഴിവ്
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എം.കോമും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രായം 36 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ മാര്‍ച്ച് 28 ന് രാവിലെ 11 മണിക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2961144.
ഫാർമസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 26 വൈകിട്ട് 3.30 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in .
വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍ കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍, വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഏപ്രില്‍ 11-ന് രാവിലെ 11.30 നു എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തുന്നു. ജില്ലയിലുള്ള ആളുകള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ [email protected] ഇമെയില്‍ ആയും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0484-2369059 നമ്പറിലോ, ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഒമ്പത്.












Click it and Unblock the Notifications