Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്പോർട്സ് ഫൗണ്ടേഷനിൽ ജോലി; അതും പരീക്ഷയില്ലാതെ , പ്ലസ്ടു യോഗ്യത മതി

കേരള സ്പോർട്സ് ഫൗണ്ടേഷന് കീഴിൽ ഒഴിവ്. കെയർടേക്കർ തസ്തികയിലാണ് ഒഴുവുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

യോഗ്യത-പ്ലസ്ടു പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം വേണം. കായികമേഖലയിലെ ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള പ്രായം 18 നും 45 നും ഇടയിൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ നിയമനമായിരിക്കും. ശമ്പളം 18,390 രൂപ. വിജ്ഞാപനം വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് -https://dsya.kerala.gov.in/sports-news/M2-04-22-SKF_(2)_(1)_(1).pdf

jobsne-17

ലാബ് ടെക്നീഷ്യൻ ഒഴിവ്

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04772282611, 04772282015.

മെഡിക്കൽ ഓഫീസർ ഒഴിവ്

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

താൽക്കാലിക ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+