Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഐഡിസിയിൽ ജോലി; എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം, 30000ത്തിന് മുകളിൽ ശമ്പളം

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി നേടാം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിലാണ് ഒഴിവുകൾ. 13 ഓളം ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്- 5 ഒഴിവുകൾ. ബിരുദം, എംബിഎ ആണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

job2-1

പ്രൊജക്ട് എക്സിക്യൂട്ടീവ്- 5 ഒഴിവുകൾ- കമ്പ്യൂട്ടർ സയൻസിൽ അല്ലെങ്കിൽ ഐടിയിൽ ബിടെക്. അതുമല്ലെങ്കിൽ എംസിഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം 30,000.

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്-2 ഒഴിവുകൾ-ബിരുദം എംബിഎ അല്ലെങ്കിൽ സിഎ/ സിഎംഎ. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം 40,000 രൂപ.

ഐടി അനലിസ്റ്റ്-ഒരു ഒഴിവ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്. 40,000 രൂപ ശമ്പളം.

താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന ദിനം. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി അറിയാം- https://cmd.kerala.gov.in/wp-content/uploads/2025/04/KSIDC-WEBSITE-NOTIFICATION-VARIOUS-POST-09-04-2025.pdf

പോസ്റ്റ് പേമെന്റ് ബാങ്കിൽ ബിസിനസ് കറസ്പോണ്ടന്റ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807.

കരാര്‍ നിയമനം

പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ് എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം. ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍. ഫോണ്‍: 04734 260314.

അങ്കണവാടി കം ക്രഷ് ഹെൽപ്പർ

കരുവാരക്കുണ്ട് പഞ്ചായത്തിൽ മരുതിങ്ങൽ അങ്കൺവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-35 പ്രായപരിധിയിൽ ഉള്ളവരും കരുവാരകുണ്ട് പഞ്ചായത്തിലെ 11-ാം വാർഡിലെ സ്ഥിരതാമസക്കാരുമായിരിക്കണം. ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസ്, കരുവാരക്കുണ്ട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിര താമസം തെളിയിക്കാൻ പഞ്ചായത്ത് / വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഏപ്രിൽ 25 വെകീട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് കാളികാവ് അഡീഷണൽ, കരുവാരക്കുണ്ട് പി.ഒ, പിൻ-676523. കൂടുതൽ വിവരങ്ങൾ കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+