Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദമുണ്ടോ? കുടുംബശ്രീയിൽ 30,000 രൂപ ശമ്പളത്തിൽ ജോലി; സർക്കാർ വകുപ്പുകളിൽ വേറേയും താത്കാലിക ഒഴിവുകൾ

കുടുംബശ്രീ മിഷൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്‌ലിഹുഡ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒറ്റ ഒഴിവാണ് നിലവിലുള്ളതെങ്കിലും, ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. കരാർ കാലാവധി, നിയമനം ലഭിക്കുന്ന സാമ്പത്തിക വർഷാവസാനം വരെയായിരിക്കും. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

അപേക്ഷകർക്ക് അഗ്രികൾച്ചറിൽ ബിരുദം (ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് അഗ്രികൾച്ചർ) ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ ബാച്ച് ബിരുദമാണ് അഭികാമ്യം. 2025 മെയ് 31-ന് 40 വയസ്സ് കവിയാൻ പാടില്ല.

jobsne-17

സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്റ്റുകൾ എന്നിവയിൽ കാർഷിക മേഖലയിലോ കുടുംബശ്രീ മിഷനിലോ 3-4 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പുതിയ ആശയങ്ങൾ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസി തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. നിയമന നടപടിക്രമങ്ങൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) വഴിയാണ് നടപ്പാക്കുന്നത്. 500 രൂപയാണ് പരീക്ഷ ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/SAPM_DPMFarm-livelihood.pdf

മെഡിക്കൽ ഓഫീസൽ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 6,000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

ഹെല്‍പര്‍, വര്‍ക്കര്‍ നിയമനം

കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലിലെ എളയാവൂര്‍ സൗത്ത്, കീഴ്ത്തള്ളി, കണ്ണോത്തുംചാല്‍ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം നടാല്‍ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 9567987118

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+