കുടുംബശ്രീയിൽ ജോലി; 40,000 രൂപ ശമ്പളം..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കൂ
കുടുംബശ്രീയും കേരള നോളജ് എകണോമിക് മിഷനും സംയുക്തമായി നടപ്പാക്കുന്ന കെഡിസ്കിൽ ഒഴിവ്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ തസ്തികയിലാണ് ഒഴിവ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്.
എം ബി എ/ എം എസ് ഡബ്ല്യു കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകളിൽ മിഡിൽ മാനേജ്മെൻറ് തലത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ പ്രോജക്ട്/ പ്രോഗ്രാം പരിചയവും സമയപരിധിക്കുള്ളിൽ പ്രൊജക്ട് പൂർത്താകരണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം. ക്ലയന്റ് മാനേജ്മെന്റിലും കോഡിനേഷനിും പരിചയം വേണം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും സാധിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

നിയമനം
ബയോഡാറ്റയും പ്രവൃത്തിപരിചയവും പരിശോധിച്ച് സ്ക്രീനിങ് നടത്തിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ എണ്ണം കൂടിയാൽ എഴുത്ത് പരീക്ഷയും അഭിമുഖവും അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവും നടത്തിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷ ഫീസ് 500 രൂപയാണ്. അപേക്ഷകർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് (www.cmd.kerala.gov.in). അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്. അപേക്ഷകൾ കുടുംബശ്രീയുടെ ജില്ലാ മിഷനുകളിലും സംസ്ഥാന മിഷനുകളിലും അപേ്ഷ സ്വീകരിക്കില്ല. ഓൺലൈൻ അല്ലാതെ അപേക്ഷകൾ സ്വീകരിക്കില്ലെന്നും കുടുംബശ്രീ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപേക്ഷ ഫീസ് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അടക്കണം. അപേക്ഷിക്കുന്നതിന് മുൻ് വിജ്ഞാപനം വിശദമായി വായിക്കാം-https://cmd.kerala.gov.in/wp-content/uploads/2025/06/Kudumbashree_District-Program-Manager.pdf
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് പാർട്ട് ടൈം കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാക്കൽറ്റി ഇൻ പ്രിന്റിംഗ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻ പ്രിന്റിംഗ് ടെക്നോളജി തസ്തികയിൽ അപേക്ഷിക്കുന്നവർ പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമയോ പ്രിന്റിംഗ് ടെക്നോളജിയിൽ ബി ടെക് ബിരുദമോ നേടിയിരിക്കണം. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കുവാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത: കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്. ജൂൺ 17 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും.
കരാര്‍ നിയമനം
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി: ജൂണ്‍ 23.












Click it and Unblock the Notifications