മിൽമയിൽ ജോലി നേടാം; പരീക്ഷയില്ലാതെ..മികച്ച ശമ്പളവും..ഇപ്പോൾ അപേക്ഷിക്കൂ
തിരുവനന്തപുരം: മിൽമയിൽ ജോലി നേടാൻ ഇതാ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. ഏപ്രിൽ 2 നാണ് അഭിമുഖം നടക്കുക. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.
ഐഐടി ഫിറ്റർ ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റോടെ പാസായിരിക്കണം. സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും കുറഞ്ഞത് സെക്കന്റ് ക്ലാസ് ബോയില ബോയിലർ ഫിറ്റർ സർട്ടിഫിക്കറ്റും വേണം.കൂടാതെ അതത് മേഖലയിൽ ആർഐസിയിൽ നിന്നുള്ള അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

തിരുവനന്തപുരം അമ്പലത്തറയിലുള്ള ഡയറിയിലായിരിക്കും നിയമനം. ഒരു വർഷത്തെ കരാർ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കരാർ നീട്ടി ലഭിച്ചേക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപയാണ് ശമ്പളമായി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 2 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - https://milmatrcmpu.com/event_detail/walk-in-interview-for-technician-gr-ii-boiler
സ്വീപ്പർ തസ്തികയിൽ ഒഴിവ്
സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ കരാർ അടിസ്ഥാനത്തിൽ നിയമനം. എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 18 നും 58 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യതയുള്ള ബയോഡാറ്റ സഹിതം ഏപ്രിൽ 15 വൈകുന്നേരം 5 നകം അപേക്ഷിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ പോസ്റ്റലായോ അയക്കാം. അപേക്ഷയുടെ പുറത്ത് 'സ്‌കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം.
പ്രിൻസിപ്പൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയത്തിൽ ഒരു വർഷം കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഏപ്രിൽ 15 ന് വൈകുന്നേരം 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2737246.












Click it and Unblock the Notifications