സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അവസരം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്. താത്കാലിക നിയമനമാണ്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള സ്ഥാപനത്തിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

job1-

ഡെപ്യൂട്ടി മാനേജർ

3 ഒഴിവുകളാണ് ഉള്ളത്. ബിരുദവും സിഎ (ഇൻ്റർ),ഐസിഡബ്ല്യുഎൈ (ഇൻ്റർ) അല്ലെങ്കിൽ എം.ബി.എ / എം.കോം ആണ് യോഗ്യത. 5 വർഷത്തെ പ്രവൃത്തിപരിചയം വേണം(3 വർഷം ഏതെങ്കിലും ധനകാര്യ/അംഗീകൃത സ്ഥാപനത്തിൽ ജോലി ചെയ്തവരായിരിക്കണം).സർക്കാർ ധനകാര്യ സ്ഥാപനത്തിലോ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലോ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

സെക്ഷൻ ഓഫീസർ

1 ഒഴിവാണ് ഉള്ളത്. ബിരുദവും സിഎ(ഇൻ്റർ) അല്ലെങ്കിൽ എംബിഎ, അല്ലെങ്കിൽ മാനേജ്മെന്റ് / ഫിനാൻസ് / അക്കൗണ്ട്സ് വിഷയത്തിൽ പി.ജി. ഡിപ്ലോമ.

സീനിയർ അസിസ്റ്റന്റ്

1 ഒഴിവ്. ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റും.

ജൂനിയർ അസിസ്റ്റന്റ്

1 ഒഴിവ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും.

ക്ലാർക്ക്

1 ഒഴിവ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും.

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്

ഒരു ഒഴിവ്. എസ്.എസ്.എൽ.സി. പാസായിരിക്കണം. സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസും ഡ്രൈവർ ബാഡ്ജും, കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും.

ഓഫീസ് അസിസ്റ്റൻ്റ്

3 ഒഴിവുകൾ. ഏഴാം ക്ലാസ് യോഗ്യത, സൈക്ലിങ് അറിഞ്ഞിരിക്കണം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറത്തോടൊപ്പം യോഗ്യതയും മുൻപരിചയവും തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി (പ്രായം തെളിയിക്കുന്ന രേഖ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. മേൽവിലാസം ഗ്രൗണ്ട് ഫ്ലോർ, കെഎസ്എംഡിഎഫ്സി ബിൽഡിംഗ്, ചക്കോരത്തുകുളം, വെസ്റ്റ് ഹിൽ (പി.ഒ) കോഴിക്കോട്-673 005. ഫോൺ: 0495 2369366. മൊബൈൽ: 8714603031 ഇ-മെയിൽ: [email protected] കൂടുുതൽ വിവരങ്ങൾക്ക് www.ksmdfc.org

വാക്ക് ഇൻ ഇൻ്റർവ്യൂ

സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള രണ്ട് റവന്യൂ ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർജീവനക്കാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. അടിസ്ഥാന യോഗ്യത എം.എസ്.ഡബ്ല്യു. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 30ന് രാവിലെ 11 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം. ഉദ്യോഗാർഥികൾ രേഖകളുടെ ഫോട്ടോകോപ്പികൾ കരുതണം. ഫോൺ :04842425377

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma