എയർപോർട്ടില്‍ ജോലി വേണോ? 309 ഒഴിവുകള്‍: ശമ്പളം 1.40 ലക്ഷം വരെ; വേണ്ടത് ഈ യോഗ്യത
ഇന്ത്യയിലെ വ്യോമയാന മേഖലയിൽ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ എ ഐ) കീഴില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലെ 309 ഒഴിവുകളിലേക്ക് എ എ ഐ നിയമനം നടത്തുന്നു. മെയ് 24 ആണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടിയുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് എ എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.aai.aero-ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക.
ജൂനിയർ എക്സിക്യൂട്ടീവ് (എടിസി) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ മൂന്ന് വർഷത്തെ ബി എസ് സി ബിരുദം വേണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബാച്ചിലർ ഡിഗ്രി ഇൻ എഞ്ചിനീയറിംഗ്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഏതെങ്കിലും സെമസ്റ്ററിൽ പഠിച്ചിരിക്കണം.ഇംഗ്ലീഷ് വിഷയമായി 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠിച്ചിട്ടുണ്ടാകണം, അതായത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

അപേക്ഷകരുടെ പ്രായം മെയ് 24 ന് 27 വയസ്സ് കവിയാന്‍ പാടില്ല. SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷവും, PwD ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും (അധിക വിഭാഗങ്ങൾക്ക് ബാധകമായ ഇളവുകൾ ഉൾപ്പെടെ) ഇളവ് അനുവദിക്കും. എഎഐ ജീവനക്കാർക്ക് 10 വർഷം വരെ പ്രായ ഇളവ് ലഭിക്കും.
ഒന്നിലധികം ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് എഎഐ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ . ആദ്യം, 120 മാർക്കിന്റെ 120 ചോദ്യങ്ങളുള്ള ഓൺലൈൻ പരീക്ഷ നടത്തും. 2 മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയില്‍ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. രണ്ട് ഭാഗങ്ങളായി തിരിച്ചായിരിക്കും പരീക്ഷ. എ ഭാഗത്ത് (60 മാർക്ക്) ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്/റീസണിംഗ്, ജനറൽ ആപ്റ്റിറ്റ്യൂഡ്/ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളജ് എന്നിവ ഉൾക്കൊള്ളുന്നു. ബി ഭാഗത്ത് (60 മാർക്ക്) ഗ്രാജുവേഷൻ ലെവലിലുള്ള ഫിസിക്സും മാത്തമാറ്റിക്സുമാണ് അടങ്ങിയിരിക്കുന്നത്.
പരീക്ഷയില്‍ വിജയിക്കുന്നവരുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും അപേക്ഷ പരിശോധനയും നടക്കും. വ്യക്തവും കൃത്യവുമായ ആശയവിനിമയ കഴിവ് പരിശോധിക്കുന്ന വോയിസ് ടെസ്റ്റ്, സൈക്കോആക്ടീവ് സബ്സ്റ്റൻസസ് ടെസ്റ്റ്, സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവയാണ് മറ്റ് ഘട്ടങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40000-140000 എന്ന നിരക്കിലായിരിക്കും ശമ്പളം. ഇന്ത്യയില്‍ ഉടനീളമുള്ള വിമാനത്താവളങ്ങളില്‍ ഒഴിവുകള്‍ ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (സ്റ്റാഫ് നഴ്സ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബി.എസ്.സി നഴ്സിങ് ബിരുദം.
കൂടാതെ എം.എസ്.സി നഴ്സിങ്, ഐ.സി.എം.ആർ/ ഡി.എച്ച്.ആർ/ ഡി.ബി.ടി യ്ക്ക് കീഴിലെ ന്യു ബോൺ/ പീഡിയാട്രിക് പ്രൊജക്ടുകളിൽ സേവനപരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം എന്നിവയിൽ പ്രവൃത്തിപരിചയം, ഡാറ്റാ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവൃത്തിപരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. കരാർ കാലാവധി ഒരുവർഷമാണ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.












Click it and Unblock the Notifications