കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തില്‍ ജോലി; യോഗ്യത ഏഴാം ക്ലാസ് മാത്രം: ശമ്പളം 18390 രൂപയോളം
തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രത്തിൽ ജോലി അവസരം. സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലെ അഞ്ച് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18390 രൂപ മാസ ശമ്പളം ലഭിക്കും.
യോഗ്യത: അപേക്ഷിക്കുന്നവർ ഏഴാംക്ലാസ് പാസായിരിക്കണം. ഡിഗ്രിയുണ്ടാകാൻ പാടില്ല. കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാസ്ഥാ പനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി വർക്കർ, ഫുൾ ടൈം/പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലെ ജോലിപരിചയം അഭികാമ്യം.

പ്രായം: 2025 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ ഇളവില്ല. അഭി മുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്, അപേക്ഷ: വെബ്സൈറ്റിലുള്ള അപേക്ഷാ മാതൃക പുരിപ്പിച്ച് നേരിട്ടോ ഇ-മെയിലായോ തപാൽവഴിയോ സമർപ്പിക്കാം.
വിലാസം: കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, ഫോറ സ്റ്റ് ഹെഡ്‌ക്വാർട്ടേഴ്‌സ്, വഴുതക്കാട് (പിഒ), തിരുവനന്തപുരം - 695014. ഇ-മെയിൽ ഐഡി: errckottoor@ gmail.com. അവസാന തീയതി: ഏപ്രിൽ 15 (5 PM). വെബ്സൈറ്റ്: https://forest. kerala.gov.in
നഴ്‌സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 9496244701.
പാലിയേറ്റീവ് നേഴ്‌സ്
പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയില്‍ പാലിയേറ്റീവ് നേഴ്‌സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്/ ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്‌സ് പാസാകണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെഡിക്കല്‍ ഓഫീസര്‍, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തില്‍ ഏപ്രില്‍ 16നകം അപേക്ഷിക്കണം. ഫോണ്‍: 04734 223617.
എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 മുതല്‍ 36 വയസ്സ് വരെ.
ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇമെയിലിലേക്ക്് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 0495-2383780












Click it and Unblock the Notifications