Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വകുപ്പിൽ നിരവധി ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ എറണാകുളത്തെ വിവിധ ഗസ്റ്റ് ഹൗസുകൾ, യാത്രി നിവാസുകൾ, ഇൻഫോ ലോഡ്ജുകൾ എന്നിവിടങ്ങളിൽ ഒഴിവുകൾ. വെയിറ്റർ, കുക്ക് , റിസപ്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ആർക്കൊക്കെ അപേക്ഷിക്കാം, അറിയാം

വെയിറ്റർ

ആകെ നാല് ഒഴിവുകളാണ് ഉള്ളത്. പ്രീ-ഡിഗ്രി /പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് ആൻ്റ് ബീവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് ആൻ്റ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിൽ വെയ്റ്റർ / ബട്‌ലർ / ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

jobjk-63

ഹൗസ് കീപ്പിങ് സ്റ്റാഫ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

റിസപ്ഷനിസ്റ്റ്

പ്രീ-ഡിഗ്രി / പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് / റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. വേണം.

കുക്ക്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം

അസിസ്റ്റന്റ് കുക്ക്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് നേടിയവർക്ക് അപേക്ഷിക്കാം.2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

കിച്ചൻമേറ്റ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് യോഗ്യതയാണ് അപേക്ഷിക്കാനാവശ്യം.2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ക്ലർക്ക് കം ടൈപ്പിസ്റ്റ്

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ടൈപ്പിങ് സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 6 വൈകിട്ട് 5നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : 0471- 2720977, scpwd.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+