• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആയൂർവേദ ഫാർമസിസ്റ്റ്, സീനിയർ ഫിനാൻസ് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 27,900- 63,700 ശമ്പളനിരക്കിൽ അദർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ആയുർവേദ ഫാർമസിസ്റ്റ് Gr.II ഒരു താല്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി യും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ ഫാർമസി ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ജനുവരി 21നകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

'കൂടുതൽ പണം കിട്ടിയാൽ അവർ അമ്പലവും വിൽക്കില്ലേ, ഗുരുവായൂരപ്പനെ ദേവസ്വം ബോർഡ് ട്രോളാൻ ഇട്ടുകൊടുത്തു''കൂടുതൽ പണം കിട്ടിയാൽ അവർ അമ്പലവും വിൽക്കില്ലേ, ഗുരുവായൂരപ്പനെ ദേവസ്വം ബോർഡ് ട്രോളാൻ ഇട്ടുകൊടുത്തു'

ആലപ്പുഴയിൽ വനിത മെസഞ്ചർ തസ്തികയിൽ ഒഴിവ്

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം. സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

സീനിയർ ഫിനാൻസ് ഓഫീസർ താത്കാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.

ഡയാലിസിസ് ടെക്‌നിഷ്യന്‍ താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്‌നിഷ്യന്‍ ഡിഗ്രി/ഡിപ്ലോ. പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. എസ്എല്‍ഇഡി/സിആര്‍ആര്‍ടി എന്നിവയില്‍ പ്രവര്‍ത്തി പരിചയം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 29ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് സുപ്രണ്ട് അറിയിച്ചു.

കോഴിക്കോട് ഇംഹാന്‍സില്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്(ഇംഹാന്‍സ്) ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി/മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത, അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യൂലാര്‍ ബയോളജി മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജനുവരി 15 നകം അയക്കണം. കൂടൂതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍:8129166196.

cmsvideo
  എറണാകുളത്തും തിരുവനന്തപുരത്തും പുതിയ 9 ഒമിക്രോണ്‍ കേസുകള്‍ | Oneindia Malayalam
  English summary
  JOB: Ayurvedic Pharmacist and Senior Finance Officer opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion