ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: പിഎസ്സി പരീക്ഷ സെപ്തംബര്‍ 3 ന്
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്ക് പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ സെപ്തംബര്‍ 3 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 03.30 വരെ നടക്കും. കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയും, ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രോഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ-പ്രിന്റിങ് ടെക്‌നോളജി (ഒഴിവ്-2, യോഗ്യത: കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപറേഷൻ ആൻഡ് പ്രസ് വർക്ക് / മൂന്ന് വർഷ ഡിപ്ലോമ പ്രിന്റിങ് ടെക്‌നോളജി) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.

ചാല സ്‌കൂളിൽ അധ്യാപക ഒഴിവ്
ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്‍ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്‍ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സി, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17 - 35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്‍റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 3 ന് മുന്‍പായി അപേക്ഷിക്കണം. പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ഫോൺ: 04734296496, 8547126028.
ഐ.ടി.ഐ പ്രവേശനം
കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയിലെ 2022 അധ്യയന വര്‍ഷത്തെ അഡ്മിഷന്റെ രണ്ടാം ഘട്ട പ്രവേശനം സെപ്റ്റംബര്‍ 1 ന് രാവിലെ 8.30 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും റ്റിസിയും നിശ്ചിത ഫീസും മറ്റ് അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2418317, 9446272289, 8129714891
ലോജിസ്റ്റിക്‌സ് കോഴ്‌സ്
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്‍റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്‍ററില്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് 0486 2228281, 7560965520 ഫോൺ നമ്പറുകളിലോ, കെല്‍ട്രോൺ നോളഡ്ജ് സെന്‍റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ആയുര്‍വേദ തെറാപ്പിസ്റ്റ് അഭിമുഖം
ദേശീയ ആയുഷ് മിഷന്‍ ഭാരതീയ ചികില്‍സ വകുപ്പ് മുഖേന ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒഴിവുള്ള ഒരു ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 2 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645415656.












Click it and Unblock the Notifications