Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഇംഗ്ലണ്ടിലെ മൃഗശാലയില്‍, ശമ്പളം മണിക്കൂറിന് 1100 രൂപ; ജോലിയെ കുറിച്ച് കേട്ടാല്‍ ചിരിക്കരുത്!

വ്യത്യസ്തമായ ജോലികളിലേക്ക് ആളെ തേടുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇത്തരം തൊഴില്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ജോലിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂള്‍ എന്ന മൃഗശാലയിലേക്കാണ് ആളെ വേണ്ടത്. ഈ ജോലിക്കായി 200ല്‍ കൂടുതല്‍ ആളുകള്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്താണീ ജോലിയെന്ന് അറിയേണ്ടെ.

മൃഗശാലയിലെ ശല്യക്കാരായ കടല്‍പക്ഷികളെ ഓടിക്കുകയാണ് ചെയ്യേണ്ടത്. ഈ കടല്‍ പക്ഷികള്‍ മൃഗങ്ങളെയും സന്ദര്‍ശകരെയും ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവയെ തുരത്താന്‍ ശമ്പളം കൊടുത്ത് ഒരാളെ നിയമിക്കാമെന്ന് മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. തിരഞ്ഞെടുക്കുന്നവരെ ഉടന്‍ തന്നെ കടല്‍പക്ഷികളെ തുരത്തുന്ന സംഘത്തില്‍ നിയമിക്കും.

jobs

എന്നാല്‍ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍, ഈ പക്ഷികള്‍ക്ക് ഭയം തോന്നുന്ന വിധത്തിലുള്ള പക്ഷികളുടെ വേഷം ധരിച്ചാണ് ഇവയെ തുരത്തേണ്ടത്. ഈ ജോലിക്കായി അപേക്ഷിക്കുന്നവര്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറായിരിക്കണം. കടല്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയാണ് ബ്ലാക്ക്പൂള്‍.

അതുകൊണ്ട് തന്നെ കടല്‍ പക്ഷികളുടെ ശല്യം സഹിക്കാന്‍ പറ്റില്ല. ഈ കടല്‍കാക്കകള്‍ സന്ദര്‍ശകരുടെയും മൃഗങ്ങളുടെയും ഭക്ഷണം മോഷ്ടിക്കുന്നത് പതിവാണ്. ഇവ തടയാനും ഈ ജോലി ചെയ്യുന്നവര്‍ തയ്യാറാകണം. സന്ദര്‍ശകര്‍ വരുമ്പോള്‍ അവര്‍ എത്തുന്ന സ്ഥലങ്ങളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളുമെല്ലാം വൃത്തിയായിരിക്കണം. അതുകൊണ്ട് കൂടിയാണ് കടല്‍പ്പക്ഷികളെ തുരത്താന്‍ ആളെ നിയമിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

ഈ ജോലി ഒഴിവിലേക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 200ല്‍ കൂടുതല്‍ പേര്‍ ഇതിനോടകം തന്നെ ജോലിക്ക് അപേക്ഷിച്ചു. ഒരു മണിക്കൂറില്‍ 1100 രൂപയാണ് ഈ ജോലിയിലേക്ക് നിയമിക്കുന്നവര്‍ക്ക് ലഭിക്കുക. എന്നാല്‍ ശമ്പളത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+