കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ , ഡെന്റൽ സർജൻ, ഫാർമസിസ്റ്റ് ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കണ്ണൂർ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം. പിഎസ്‌സി അംഗീകരിച്ച ബി ഫാം, ഡി ഫാം കോഴ്‌സ് പാസായ ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. അഴീക്കോട് പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന

ഡ്രൈവര്‍ ഒഴിവ് : അഭിമുഖം നാലിന്

കുടുംബശ്രീ മുഖേന അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയില്‍ കുറുമ്പ ഗ്രാമപഞ്ചായത്ത് സമിതിയുടെ കീഴില്‍ ജീപ്പ് ഡ്രൈവര്‍ ഒഴിവിലേക്ക് ജനുവരി നാലിന് രാവിലെ 10 ന് കുടുംബശ്രീ കില അഗളി ഓഫീസില്‍ അഭിമുഖം നടത്തുന്നു. അട്ടപ്പാടി മേഖലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗം ഡ്രൈവര്‍മാര്‍ അനുബന്ധ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 04924 254335

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ ഒഴിവുകൾ

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ജോലി ഒഴിവുകളുണ്ട്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ , ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ . ഓരോ തസ്തികയിലും ഓരോ ഒഴിവാണ് ഉള്ളത്.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസ്. 40950 രൂപ മാസം വേതനം ലഭിക്കും. ഡന്റൽ സർജൻ യോഗ്യത ബിഡിഎസ് . 30000 രൂപ മാസ വേതനം ലഭിക്കും. ഡന്റൽ ഹൈജീനിസ്റ്റ് യോഗ്യത ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പാസായിരിക്കണം. 18000 രൂപ മാസം വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.

ഐഎച്ച്ആർഡി: അപേക്ഷാ തീയതി നീട്ടി

ഐഎച്ച്ആർഡി ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക്അ പേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി.
പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡിഡിടിഒഎ), ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡിസിഎഫ്എ), പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (എഡിബിഎംഇ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെൻറ് (ഡിഎൽഎസ്എം), പി.ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പിജിഡിഇഡി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ (സിസിഎൻഎ) എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

job

തൊഴില്‍ മേള: ജനുവരി 7ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായ് ജനുവരി ഏഴിന്് രാവിലെ 10 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ മേള നടത്തുന്നു.
ഒഴിവുകള്‍
സീനിയര്‍ എക്‌സിക്യൂട്ടീവ് - ബി.ഇ/ബി -ടെക് (സി.എസ്.ഇ/ സി.ഇ. ഇ/ ഇ.സി.ഇ) ബി.എസ്.സി- സി.എസ്
ജൂനിയര്‍ എക്‌സിക്യൂട്ടീവ് - ഡിഗ്രി,ഡിപ്ലോമ
സെയില്‍സ് മാനേജര്‍, ടെലി കോളര്‍, പേഴ്‌സണല്‍ സെക്രട്ടറി, ബിസിനസ് കോഡിനേറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ ഇന്‍-ചാര്‍ജ് - ഡിഗ്രി
ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍- പ്ലസ് ടു
ഡ്രൈവര്‍/സെയില്‍സ്മാന്‍, ഫാം സൂപ്പര്‍വൈസര്‍ - എസ്.എസ്.എല്‍.സി, പ്ലസ് ടു
ഫാം വര്‍ക്കര്‍ - എസ്.എസ്.എല്‍.സി
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. ജനുവരി 3,4,5,6 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് മൂന്ന് ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505435

English summary
JOB: Casualty Medical Officer, Dental Surgeon, Pharmacist Vacancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X