കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II, അഭിമുഖം ജൂലൈ 22ന്
ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എസ്.ആര്‍. for എസ്.സി/എസ്.ടി ) (കാറ്റഗറി .No.539/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 മാര്‍ച്ച് 19 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ പി.എസ്.സി ആഫീസിൽ ജൂലൈ 22ന് അഭിമുഖം നടത്തും.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ആയതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ആഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ് മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്.
കോവിഡ് 19 രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഉദ്യോഗാർത്ഥികൾ ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിച്ചുവേണം ഹാജരാകേണ്ടത്.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications