India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിഷറീസ് വകുപ്പിൽ അക്കൗണ്ട്‌സ് ഓഫിസർ, സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ; തൊഴിൽ വാർത്തകൾ

Google Oneindia Malayalam News

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെ യിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ടസ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വർഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഗ്രാമീണ ഗവേഷകരേയും സാങ്കേതിക വിദഗ്ദ്ധരേയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവർക്കു മറ്റു ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിപാടിയുടെ ലോഗോയുടെയും മെമന്റോയുടെയും രൂപകല്പനാ മത്സരവും കൗൺസിൽ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രൂപകൽപ്പനകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കും. ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നത്തിന്റെയും ലോഗോ, മെമന്റോ എന്നിവയുടെ രൂപകല്പന മത്സരത്തിന്റെയും വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും.

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ: 51,400-1,10,300. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എൻ.ഒ.സി ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 20ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ഹോണറേറിയം. ഒരു വർഷത്തെ കരാർ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷ നൽകാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം 27 ന് വൈകിട്ട് 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2737246.

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

  ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വ്യോമസേനയില്‍ അവസരം; തൊഴില്‍ വാര്‍ത്തകള്‍ അറിയാംലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വ്യോമസേനയില്‍ അവസരം; തൊഴില്‍ വാര്‍ത്തകള്‍ അറിയാം

  English summary
  JOB: Deputation of Senior Superintendent and Accounts Officer in Department of Fisheries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X