വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
കേരള വനിതാ കമ്മിഷനില്‍ നിലവിലുള്ള ഒരു ക്ലാര്‍ക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 6950 04 എന്ന വിലാസത്തില്‍ ഈ മാസം 31-നകം ലഭിക്കേണ്ടതാണ്.

സാഗർമിത്ര നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയുടെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന സാഗർമിത്ര പദ്ധതിയില്‍ സാഗര്‍ മിത്രകളെ നിയോഗിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ട നിശ്ചിത യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഓരോ വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും.
അപേക്ഷകര്‍ ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയില്‍ ഏതിലെങ്കിലും ബിരുദം നേടിയ ഫിഷറീസ് പ്രൊഫഷണലുകളായിരിക്കണം. പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രഗൽഭ്യവും വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം 35ല്‍ കവിയരുത്.
അതത് മത്സ്യഗ്രാമത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ അപേക്ഷകരില്‍ന്നും അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക. വലിയഴീക്കൽ, ആറാട്ടുപുഴ, വാടയ്ക്കൽ സൗത്ത്, ചെട്ടികാട്, പൊള്ളേത്തൈ, ചേന്നവേലി, തൈക്കൽ, പള്ളിത്തോട് നോർത്ത് എന്നീ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 21 നകം അതത് മത്സ്യഭവനുകളിലോ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ സമർപ്പിക്കാം. ഫോൺ: 0477 2251103
അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചതിനാൽ ഗവ. സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ ഇന്ന് (ജനുവരി 17) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചു.
തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
ആലപ്പുഴ: സംസ്ഥാന ആയുഷ് വകുപ്പിനു കീഴിൽ ഹോമിയോ മരുന്ന് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ഹോം കോയിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. പി. ജോയ് അറിയിച്ചു. നിയമനം സംബന്ധിച്ച വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ഓഫീസ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന(P.M.M.S.Y) പദ്ധതിയുടെ കീഴില്‍ ബാക്ക് യാര്‍ഡ് ഓര്‍ണമെന്റല്‍ യൂണിറ്റ്, മീഡിയം ഓര്‍ണമെന്റല്‍ യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ യൂണിറ്റ്, ബയോഫ്‌ളോക്ക്, RAS, ബ്രാക്കിഷ് വാട്ടര്‍ കേജ് എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം/ എസ്.സി/എസ്.റ്റി/ വനിത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല), ജില്ലാ മത്സ്യഭവന്‍, മണക്കാട് പി. ഒ. കമലേശ്വരം, തിരുവനന്തപുരം, പിന്‍ 69500 എന്ന വിലാസത്തിലോ അതത് മത്സ്യഭവന്‍ ഓഫീസുകളിലോ ജനുവരി 24 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതത് പഞ്ചായത്തുകളിലെ പ്രൊമോട്ടര്‍മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2464076.
അസാപ്പിൽ മെഡിക്കൽ കോഡിങ് കോഴ്സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള മെഡിക്കൽ കോഡിങ് കോഴ്‌സി
ലേക്ക് അപേക്ഷ ക്ഷണിച്ചു. സിഗ്മ മെഡിക്കൽ കോഡിങ് അക്കാഡമിയുമായി ചേർന്ന് ഓൺലൈനായി ഒരുക്കിയിരിക്കുന്ന കോഴ്സിൽ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും.
മെഡിക്കൽ സയൻസ്, ലൈഫ് സയൻസ്, പാരാമെഡിക്കൽ, നഴ്സിംഗ് എന്നിവയിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9495999651
Recommended Video
https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/












Click it and Unblock the Notifications