• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഐഡിഎഐയില്‍ ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ടെക്‌നോളജി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു ഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 5 തസ്തികകളിലേക്ക് നിയമനം നടത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 16 ആണ്.

ഡയറക്ടര്‍: 3 പോസ്റ്റുകള്‍
അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ടെക്‌നോളജി): 1 പോസ്റ്റ്
ഡയറക്ടര്‍ (ടെക്‌നോളജി): 1 പോസ്റ്റ്

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്ഡ ലഭ്യമാക്കണം.

 സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ? സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?

എൻജിനീയർ, ഓവർസീയർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധിഎന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

  കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ഡിസംബർ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ' ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

  അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനം

  ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
  വിദ്യാഭ്യാസ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ബി.ടെക്/ ഡിപ്ലോമയും/ ഐ.ടി.ഐ. പ്രായപരിധി: 21-35 വയസ്സ്. ഓണറേറിയം: 18000 രൂപ.
  ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം.
  നിയമന കാലാവധി ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിലും ഐ.ടി.ഡി പ്രോജക്ട് ഓഫീസിലും നല്‍കാം.
  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല.
  കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും പട്ടികവര്‍ഗ വികസന ഓഫീസ്, ഐ.ടി.ഡി പ്രോജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.std.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 9496070348.

  English summary
  JOB: Director, Assistant Director Vacancies in UIDAI; How to apply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X