ഡോക്ടര്‍, ഇംഗ്ലീഷ് അധ്യാപക ഒഴിവ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: തൊഴിൽ അവസരങ്ങൾ അറിയാം
പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആതുരാലയത്തില്‍ താല്‍കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 14ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം.

താല്‍കാലിക നിയമനം
തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലും മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (വനിതകള്‍ക്ക്) തസ്തികയിലും താല്‍കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് നടക്കും. ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച രാവിലെ 11 നും ട്യൂട്ടര്‍ കൂടിക്കാഴ്ച 1.30 നും നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും ജനന തീയതി തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935210330.
യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റവ്യൂ10 ന് എറണാകുളത്ത്
സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും. 1)കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (7 എണ്ണം, ഓണറേറിയം 6,000/) യുവജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം എല്ലാ ജില്ലകളിലെയും കോളേജുകള്‍, പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ലബുകള്‍ തുടങ്ങിയ യുവജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കായി ജില്ലാ കോ-ഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 . പ്രായപരിധി 18- 40 നും മദ്ധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം നല്‍കും. 2)ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (4 എണ്ണം, ഓണറേറിയം. 6,000/) പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തല്‍, ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍, യുവകര്‍ഷകരെ കണ്ടെത്തുന്നതിനും കാര്‍ഷിക സംരംഭങ്ങളിലേക്കു കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടി കോട്ടയം, ആലപ്പുഴ, എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിലേക്കായി ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2. പ്രായപരിധി 18- 40 നും മദ്ധ്യേ. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000/ രൂപ ഓണറേറിയം നല്‍കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
എസ്.എസ്.കെയിൽ കരാർ നിയമനം
ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെൻ്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും , സെക്കണ്ടറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡും , ബിഎഡ് (ജനറൽ )സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ട് വർഷ ഡിപ്ളോമയും , അല്ലെങ്കിൽ സ്പെഷൽ എഡ്യുക്കേഷൻ ബി.എഡും അതേ വിഷയത്തിൽ പി ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും രണ്ട് വർഷ ഡിപ്ലോമയും ,ആർ.സി.ഐ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം . ഫോൺ : 04936 203347












Click it and Unblock the Notifications