Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് പദ്ധതിയില്‍ എഞ്ചിനീയര്‍, സർക്കാർ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ആറു മാസത്തേക്കാണ് നിയമനം. ഡിപ്ലോമ/ബി.എസ്‌സി./എം.എസ്‌സി./ബി.ടെക്/എം.സി.എ. (ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കില്‍ ഒരു വര്‍ഷത്തെ പരിചയം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

job

പ്രായപരിധി 2021 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 27ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വിശദവിവരത്തിന് ഫോണ്‍: 9495981793, വെബ്‌സൈറ്റ്: www.arogyakeralam.gov.in

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ.കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.30 ന് ബയോഡാറ്റയും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447425551.

തൊഴിലുറപ്പ് പദ്ധതിയില്‍ എഞ്ചിനീയര്‍ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊല്ലംകോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം . പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അധ്യാപകരെ നിയമിക്കുന്നു

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലെ ഒഴിവുള്ള കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് എഞ്ചിനിയറിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത.

Recommended Video

cmsvideo
    New lockdown guidelines to kerala

    കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ആഗസ്ത് ഒമ്പതിന് രാവിലെ 10 മണിക്കും ഇലക്ട്രോണിക് വിഭാഗത്തിലേത് ആഗസ്ത് 11ന് രാവിലെ 10 മണിക്കും നടക്കും. തുടര്‍ന്ന് കൂടിക്കാഴ്ചയും ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് മുമ്പായി കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2211400.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+