യൂറോപ്പിൽ ജോലി നോക്കുകയാണോ? മൂന്നര ലക്ഷത്തിന് മുകളിൽ ശമ്പളത്തിൽ ജോലി ഇതാ, ഇപ്പോൾ അപേക്ഷിക്കാം
സ്ലൊവാക്യയിൽ ന്യൂറോളജിസ്റ്റുകളുടെ ഒളിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
യോഗ്യത-മെഡിക്കൽ ബിരുദം. ന്യൂറോളജിയിൽ സ്പെഷ്യലൈസേഷൻ. കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കേന്ദ്ര നാഡീവ്യൂഹത്തെയും പെരിഫറൽ നാഡീവ്യൂഹത്തെയും ബാധിക്കുന്ന രോഗങ്ങളായ അപസ്മാരം, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ എന്നിവയുടെ രോഗനിർണയം നടത്താനും ചികിത്സിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

ഇഇജി, ഇഎംജി, ഇവോക്ഡ് പൊട്ടൻഷ്യൽസ് എന്നിവ കൃത്യമായി ചെയ്യാനും അതിൻ്റെ ഫലങ്ങൾ വ്യാഖ്യാനിക്കാനും കഴിയണം. രോഗികളെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിലും ഒപി വിഭാഗത്തിൽ ചികിത്സിക്കുന്നതിലും പരിചയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
അക്യൂട്ട് ന്യൂറോളജിയിൽ (ഉദാഹരണത്തിന് സ്ട്രോക്ക് യൂണിറ്റ്) മുൻപരിചയവും ന്യൂറോ സർജറിയിലോ പുനരധിവാസ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുള്ള പരിചയവും അഭികാമ്യമാണ്.
സ്ലോവാക് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗികളുമായി ആശയവിനിമയം നടത്താൻ ഇത് അനിവാര്യമാണ്.മതിയായ സ്ലോവാക് ഭാഷാ പരിജ്ഞാനം (B2 അല്ലെങ്കിൽ അതിനു മുകളിൽ) ഉണ്ടായിരിക്കണം.ജോലിക്ക് തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് B2 ലെവൽ വരെയുള്ള സ്ലോവാക് ഭാഷാ പരിശീലനം തൊഴിലുടമ നൽകും (600 മണിക്കൂർ വരെ). ഇന്ത്യയിൽ വെച്ച്, നിയമന കരാർ ഒപ്പിട്ട ശേഷം ഓൺലൈൻ വഴി ഭാഷാ പരിശീലനം ആരംഭിക്കും.
ഫുൾ ടൈം ജോലിയാണ്. മാസം 3575 യൂറോയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക്-https://odepc.kerala.gov.in/job/neurologists
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. അതിഥി അദ്ധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ : 0471 2222935.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ അംഗീകാരം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി ജൂലൈ 30ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 - 2553540.
വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55200-115300 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഹോം സയൻസ് / സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി എന്നിവയിൽ ഒന്നിൽ നേടിയ മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. സോഷ്യൽ വർക്കിൽ ഇന്ത്യയിലെ/കേരളത്തിലെ അംഗീകൃത സ്ഥാപനത്തിൽനിന്നും ലഭിച്ച പി.ജി. ഡിപ്ലോമ അഭികാമ്യം. നിശ്ചിത ഫോറത്തലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഓഗസ്റ്റ് 8 നകം ലഭിച്ചിരിക്കണം.












Click it and Unblock the Notifications