Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിശീലന സമയത്ത് 55,000, നിയമനം ലഭിച്ചാല്‍ ശമ്പളം ഉയരും; ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ അവസരം

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ കണിച്ചു. എന്‍ജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ (ഗേറ്റ്) വിജയകരമായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

npcilcareers.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ വിഭാഗങ്ങളിലാണ് അവസരം. ഒരു വര്‍ഷത്തെ പരീശീലനത്തിന് ശേഷമായിരിക്കും നിയമനം. അപേക്ഷ ഈ മാസം 28 വരെ സമര്‍പ്പിക്കാം.

jobs

അപേക്ഷ ഫീസ്
സംവരണം ചെയ്യപ്പെടാത്ത വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

യോഗ്യതാ മാനദണ്ഡങ്ങള്‍
അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം ആകെ മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി ഇ/ ബി ടെക് / ബി എസ് സി / എം ടെക് യോഗ്യത ഉണ്ടായിരിക്കണം, അപേക്ഷകന്റെ പ്രായം 18-26 വയസ്സിനിടയില്‍ ആയിരിക്കണം.

അപേക്ഷിക്കേണ്ട രീതി

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - npcilcareers.co.in

ഗേറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ എന്‍പിസിഐഎല്‍ എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോമിനായി ലോഗിന്‍ ചെയ്യുക

രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക

പിന്നീടുള്ള ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക

സ്റ്റൈപ്പന്‍ഡ്

പരിശീലന സമയത്ത് 55,000 രൂപ + അലവന്‍സ് സ്റ്റൈപ്പന്‍ഡായി ലഭിക്കും. വിജയകരമായി പരീശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 56,100 രൂപ ശമ്പളവും മറ്റ് അലവന്‍സുകളുമായി ലഭിക്കും. സയന്റിഫിക് ഓഫീസര്‍/ സി ( ഗ്രൂപ്പ് എ ) തസ്തികയിലാണ് നിയമിക്കുക.

കെ എസ് ഐ ഡി സി യില്‍ കമ്പനി സെക്രട്ടറി സ്ഥിര നിയമനം

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ എസ് ഐ ഡി സി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (1 ഒഴിവ്-ജനറല്‍) അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗത്വം ഉള്ളവരായിരിക്കണം. എല്‍.എല്‍.ബി ബിരുദം അഭികാമ്യം.

ബന്ധപ്പെട്ട തസ്തികയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, എന്‍.ബി.എഫ്.സി എന്നിവയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. ലീഗല്‍, കോര്‍പറേറ്റ് വിഷയങ്ങള്‍, കമ്പനി നിയമപ്രകാരമുള്ള റിട്ടേണ്‍ ഫയലിങ്ങ് അനുബന്ധ നിയമങ്ങള്‍, ബോര്‍ഡ്/കമ്മിറ്റി/മീറ്റിങ്/ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനം എന്നിവയില്‍ അവഗാഹം ഉണ്ടായിരിക്കണം.

ശമ്പള സ്‌കെയില്‍ 85000-117600. ഡിഎ, എച്ച്ആര്‍എ, സിപിഎഫ്/എന്‍പിഎസ്, ലീവ് സറണ്ടര്‍, മെഡിക്കല്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+