Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) കാറ്റഗറി 3-ന് കീഴിലുള്ള നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് fci.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 05 ആണ്. ആകെ 5043 ഒഴിവുള്ള തസ്തികകൾ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നികത്തും.

സെയിൽ റിക്രൂട്ട്‌മെന്റ്

മഹാരത്‌ന കമ്പനിയായ സെയിൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി, അറ്റൻഡന്റ്-കം-ടെക്‌നീഷ്യൻ ട്രെയിനി(എൻഎസി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SAIL ന്റെ ഔദ്യോഗിക വെബ്സൈറ്റ് sail.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്.

JOB

ഐ.ടി.ഐയില്‍ ഒഴിവ്

ഇടുക്കി കഞ്ഞിക്കുഴി ഗവ:ഐ.ടി.ഐയില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 12 ന് വൈകിട്ട് 5 ന് മുമ്പായി ഐ.ടി.ഐയില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷ ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 04862 291938, 9539348420, 9895904350,9497338063

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍- 04862233250. അല്ലെങ്കില്‍ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വനിത സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വനിത സംവരണ ഒഴിവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍, സിവില്‍, സര്‍വേ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഫിറ്റര്‍, ടര്‍ണര്‍, എം.എം.ഇ, എം.ആര്‍.എ.സി, വയര്‍മാന്‍, പ്ലംബര്‍, വെല്‍ഡര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.
താല്‍പര്യമുളളവര്‍ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പുരിപ്പിച്ച് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (എസ്. എസ്. എല്‍. സി, പ്ലസ് ടു ) ഒറിജിനല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സെപ്റ്റംബര്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍: 04868272216

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+