സര്‍ക്കാര്‍ ജോലി തലനാരിഴയ്ക്ക് നഷ്ടമായോ? നിരാശ വേണ്ട, ജോലി ഇനി നിങ്ങളെ തേടിയെത്തും
രാജ്യത്തെ ഏറ്റവും മികച്ച മത്സര പരീക്ഷകളില്‍ വിജയം നേടിയ ഉദ്യോഗാര്‍ത്ഥികളുമായി കേന്ദ്ര സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പുതിയ പദ്ധതിയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി). പബ്ലിക് ഡിസ്‌ക്ലോഷര്‍ സ്‌കീം (പി ഡി എസ്) എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്നു പ്രതിഭാ സേതുവാണ് ഇതിന് വഴിയൊരുക്കുന്നത്.
യു പി എസ് സി നടത്തുന്ന പരീക്ഷകളില്‍ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി, മെറിറ്റ് ലിസ്റ്റില്‍ വരാത്ത ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാകും. 'പ്രതിഭാ സേതു' പദ്ധതി ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുല്യമായ മെറിറ്റ് ഉണ്ടായിട്ടും ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അവസരമൊരുക്കുന്നു.

യു പി എസ് സി പരീക്ഷകള്‍ക്ക് പുറത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിളങ്ങാന്‍ ഇതൊരു മികച്ച അവസരമാണെന്ന് കമ്മീഷന്‍ അറിയിച്ചു. എഴുത്തുപരീക്ഷയില്‍ വിജയിച്ച് അഭിമുഖത്തിന് ശേഷം ശുപാര്‍ശ ചെയ്യപ്പെടാത്തവരുടെ ലിസ്റ്റ് പബ്ലിക് ഡിസ്‌ക്ലോഷര്‍ സ്‌കീം വഴി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു നേരത്തെയുണ്ടായിരുന്ന പതിവ്. എന്നാല്‍ ഇപ്പോള്‍, കമ്മീഷന്‍ തന്നെ ശുപാര്‍ശ ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ഐഡി നല്‍കുകയാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ പോര്‍ട്ടല്‍ വഴി ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. ഈ സംരംഭം വഴി ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍, കോണ്‍ടാക്റ്റ് വിവരങ്ങള്‍ അടങ്ങിയ സോഫ്റ്റ് ബയോഡാറ്റയും ലഭ്യമാകും. യു പി എസ് സി പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത 10,000-ല്‍ അധികം ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാ ബാങ്ക് ഇതിലുണ്ട്.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കമ്മീഷന്‍ നടത്തുന്ന വിവിധ സര്‍ക്കാര്‍ ജോലി നിയമന പരീക്ഷകള്‍ക്കായി അപേക്ഷിക്കുന്നത്. 2018 ഓഗസ്റ്റ് 20 മുതലാണ് പബ്ലിക് ഡിസ്‌ക്ലോഷര്‍ സ്‌കീം നിലവില്‍ വന്നത്. 2017-ലെ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ ലിസ്റ്റ് ആദ്യമായി ഈ പദ്ധതിയിലൂടെ കമ്മീഷന്‍ പുറത്തുവിട്ടിരുന്നു.
സിവില്‍ സര്‍വീസസ് പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്, എഞ്ചിനീയറിംഗ് സര്‍വീസസ്, കമ്പൈന്‍ഡ് ജിയോ-സയന്റിസ്റ്റ്, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് / ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് തുടങ്ങിയ പരീക്ഷകളിലെ ശുപാര്‍ശ ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുന്നു.
മെറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച പദ്ധതി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകും എന്നാണ് നിഗമനം.












Click it and Unblock the Notifications