ഒക്ടോബർ 23 ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പരീക്ഷ നവംബർ 13 ന്; തൊഴിൽ വാർത്തകൾ അറിയാം
ഒക്ടോബർ 23 ന് പി എസ് സി നടത്താൻ നിശ്ചയിച്ചിരുന്നതും കാലവർഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബർ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണെന്ന് പിഎസ്സി അറിയിച്ചു. കൂടാതെ ഒക്ടോബർ 21 ന് നടത്താൻ നിശ്ചയിക്കുകയും കാലവർഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പിൽ വ്യക്തമാക്കി.

സീനിയര്‍ അനലിസ്റ്റ് നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന് കീഴിലെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 25000 രൂപ. 50 ശതമാനം കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി / ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനലിസ്റ്റ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.
എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ നവംബര്‍ ആറ് വരെ സ്വീകരിക്കും. 2021 ജനുവരി 21, ജൂണ്‍ 30 തീയതികളിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.supplycokerala.com ല്‍ ലഭിക്കും. ഫോണ്‍: 0468-2241144.
അഭിമുഖം 28ന്
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 0477 2272031.
ആരോഗ്യകേരളം- എഴുത്തു പരീക്ഷയ്ക്ക് ഹാജരാകണം
ആരോഗ്യകേരളം ഇടുക്കിയുടെ വിവിധ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ പ്രസീദ്ധികരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് പരിശോധിച്ച് എഴുത്തു പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
1. തസ്തിക - സ്റ്റാഫ് നഴ്സ്
ഒഴിവ് - 1
യോഗ്യത- ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം പാസ്സായിരിക്കണം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായ പരിധി : - 35 വയസ്സില്‍ താഴെ ,പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന
2. തസ്തിക - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ഒഴിവ് - 1
യോഗ്യത - ഡിഗ്രി/പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ , 1 വര്‍ഷം കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവര്‍ത്തി പരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം
പ്രായ പരിധി -35 വയസ്സില്‍ താഴെ
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
3. തസ്തിക - ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍
ഒഴിവ് - 2
യോഗ്യത - ഡിഗ്രി/ഐടിഐ/ ഡിപ്ലോമ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍/
ഇന്‍സ്ട്രുമെന്റേഷനില്‍ ഡിഗ്രി/ ഡിപ്ലോമ ( ബയോമെഡിക്കല്‍- ഇലക്ട്രിക്കല്‍ & എ.സി. റഫ്രിജറേഷന്‍)
പ്രായ പരിധി -40 വയസ്സില്‍ താഴെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന
വാട്സ് ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷയും ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 1 നു മുമ്പായി Prothodupuzha&gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. വിശദ്ധ വിവരങ്ങള്‍ 04862 222630 എന്ന ആഫീസ് നമ്പറില്‍ ലഭ്യമാണ്.












Click it and Unblock the Notifications