സൈക്കോളജിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്, ഡെപ്യൂട്ടേഷനിൽ ക്ലാർക്ക് : തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജിയിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 16ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0471-2323964, 9446497851, [email protected].
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വിവിധ തസ്തികയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44100 രൂപ. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in.

ഡെപ്യൂട്ടേഷനിൽ ക്ലാർക്ക് നിയമനം
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡൈ്വസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവുള്ള ഒരു ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.റ്റി.പി. പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0484 2537411.
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ [email protected] ലോ 18 ന് മുമ്പ് ലഭിക്കണം.
ഡെപ്യൂട്ടേഷനിൽ ക്ലാർക്ക് നിയമനം
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡൈ്വസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ ഒഴിവുള്ള ഒരു ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.റ്റി.പി. പരിജ്ഞാനം ഉണ്ടാവണം. ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484 2537411.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
Recommended Video
ജോബ് ഫെയർ ജനുവരി രണ്ടിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest-kerala.gov.in ൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് സഹിതം ഹാജരാവണം. ഫോൺ: 0497 2700831, 0497 2707610, 6282942066












Click it and Unblock the Notifications