വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ; തൊഴിൽ അവസരങ്ങൾ അറിയാം
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയ്രന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ ക്രേന്ദത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യാഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ക്ക് ബിരുദം, ബി. എഡ് ആണ് യോഗ്യത. ഹോണറേറിയം മാസം 11,000 രൂപ. അഡീഷണല്‍ ടീച്ചര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഹോണറേറിയം മാസം 9,000 രൂപ. ഇരു തസ്തികകളിലും ഉദ്യോഗാര്‍ത്ഥിക്ക് 23 വയസ് പൂര്‍ത്തിയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralasamakhya.org, ഇ-മെയില്‍: [email protected], ഫോണ്‍: 0471-2348666.
ഗസ്റ്റ് അധ്യാപക നിയമനം
കോട്ടയം:പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.
യു ജി.സി യോഗ്യതയുള്ളവർ നവംബർ 24 രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം . കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും .ഫോൺ: 0481 2506153, 2507763

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്
തവനൂര്‍ ഗവ. റസ്‌ക്യൂഹോമിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹിന്ദി സംസാരിക്കാനുള്ള കഴിവ് അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 27നകം സൂപ്രണ്ട്, ഗവ. റസ്‌ക്യൂ ഹോം, തൃക്കണാപുരം .പി ഒ, തവനൂര്‍, മലപ്പുറം ജില്ല, 679573-പിന്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0494 2698341. ഇ-മെയില്‍: [email protected].
ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസിലിംഗ് നൽകുന്നതിനായി ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. 14,000 രൂപ പ്രതിമാസ വേതനം. 25 നും 60 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ നവംബർ 30ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് -19 ഡിപിഎംഎസ് യു വാര്‍ റൂം (കണ്‍ട്രോള്‍ സെല്‍) ലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കരെ തിരഞ്ഞെടുക്കുന്നു.
1. എപ്പിഡെമോളജിസ്റ്റ് - യോഗ്യത - 1. മെഡിക്കല്‍ ഗ്രാജുവേറ്റ് വിത്ത് പോസ്റ്റ് / ഗ്രാജുവേറ്റ് ഡിഗ്രി / ഡിപ്ലോമ ഇന്‍ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ / പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ എപ്പിഡെമോളജി (എം.ഡി, എം.പി.എച്ച്., ഡി.പി.എച്ച്, എം.എ.ഇ തുടങ്ങിയവ) അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്തില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള മെഡിക്കല്‍ ഗ്രാജുവേറ്റ് അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ എം.എസ്.സി യും 2 വര്‍ഷത്തെ എം.പി.എച്ച് (മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത്) അല്ലെങ്കില്‍ 1. എം.എസ്.സി (എപ്പിഡെമോളജി) യും പബ്ലിക് ഹെല്‍ത്തില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. 2. കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന
പ്രായപരിധി - 2021 നവംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്
ഇന്റര്‍വ്യൂ - നവംബര്‍ 29 രാവിലെ 10.30
2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -
1. അംഗീകൃത ബിരുദം, 2. ഡി.സി.എ / പി.ജി.ഡി.സി.എ , 3 കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി - 01/11/2021 ല്‍ 40 വയസ്സ് കവിയരുത്
ഇന്റര്‍വ്യൂ - 26/11/2021 രാവിലെ 10.30
3. മെഡിക്കല്‍ ആഫീസര്‍- യോഗ്യത - 1. എം.ബി.ബി.എസ്, 2. റ്റി.സി.എം.സി രജിസ്ട്രേഷന്‍, 3. കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി- 01/11/2021 ല്‍ 67 വയസ്സ് കവിയരുത്
ഇന്റര്‍വ്യൂ - 29/11/2021 ഉച്ചകഴിഞ്ഞ് 2.00
4. ജെ.എച്ച്.ഐ - യോഗ്യത- പ്ലസ് ടു / വി.എച്ച്.എസ്.ഇ (ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം) + ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സില്‍ ഡിപ്ലോമ, 2. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, 3. കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
01/11/2021 ല്‍ 40 വയസ്സ് കവിയരുത്
ഇന്റര്‍വ്യൂ - 27/11/2021 രാവിലെ 10.30
ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂ സമയത്ത് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 233030












Click it and Unblock the Notifications