ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്, തൊഴിൽ അവസരങ്ങൾ അറിയാം
അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നെടുമങ്ങാട്, സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് ഓഗസ്റ്റ് 17 രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686, 9400006460.

ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ മൂലങ്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലും പാലക്കാട് താലൂക്കിലെ കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ദേവസ്വത്തിലും ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. താത്പര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 10.30 ന് ബയോഡാറ്റയും അനുബന്ധ രേഖകളുടെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446322656, 9447838608
എം ഐ എസ് കോ-ഓഡിനേറ്റര്‍
മട്ടന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സികളില്‍ എം ഐ എസ് കോ-ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി ടെക്(കമ്പ്യൂട്ടര്‍സയന്‍സ്/ഐടി/ഇസിഇ), എംസിഎ/എംഎസ്സി(സിഎസ്/ഐടി). അപേക്ഷയും, യോഗ്യത സര്‍ട്ടിഫിക്കറ്റും ആഗസ്ത് 18 നകം [email protected] എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2707993.












Click it and Unblock the Notifications