Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗസ്റ്റ് അധ്യാപകർ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബര്‍ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ/ തത്തുല്യമായ 6 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി കോഴ്സുമാണ് യോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം. കോവിഡ് 19 പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോപതിച്ച സര്‍ക്കാര്‍ അംഗീകൃത തിരച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം.

അധ്യാപക ഒഴിവ്
പെരിങ്ങോട്ടുക്കിറിശ്ശി ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (മലയാളം) ഫുള്‍ടൈം അറബിക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഫോണ്‍: 9496194643

job

താൽക്കാലിക നിയമനം
പാമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഫാർമസിയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിയമനം നാല് മാസത്തേയ്ക്കാണ്. ആവശ്യമെങ്കിൽ നിയമന കാലാവധി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് അനുസൃതമായി നീട്ടും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2 വൈകീട്ട് 4 മണി. താൽപര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പും ഫോൺ നമ്പറും സഹിതം പാമ്പൂർ കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 3 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പാമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487- 2387133

വാക്ക് ഇൻ ഇൻ്റർവ്യൂ
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേയ്ക്ക് വിവിധ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രാഫ്റ്റ്സ്മാൻ (ജിഐഎസ്), ജി എസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് മേഖലാ കാര്യാലയത്തിലെ (മുനിസിപ്പൽ ഷോപ്പിംഗ് കോപ്ലക്സ്, ഡി ബ്ലോക്ക്, പാട്ടുരായ്ക്കൽ) ഓഫീസിൽ ഡിസംബർ 15ന് രാവിലെ 10നാണ് ഇൻ്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: 0487 2321868.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
പെരുവെമ്പ് ഊട്ടുക്കുളങ്ങര ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റിയെ നിയമിക്കുന്നു. താത്പര്യമുളളവര്‍ നവംബര്‍ 29 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും.

ബി ടെക് സ്‌പോട്ട് പ്രവേശനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ഈ അധ്യയന വര്‍ഷം ബി ടെക് ഒന്നാം വര്‍ഷ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് പ്രവേശനം നവംബര്‍ 29ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. കീം 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക. അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ അന്ന് തന്നെ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാന്‍ സന്നദ്ധമായിരിക്കണം. ഫോണ്‍: 0497 2780226.

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം
നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സിലിംഗിനായി രജിസ്റ്റര്‍ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍/ തിരികെ വന്ന പ്രവാസികള്‍ എന്നിവര്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബര്‍ രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കും. താല്പര്യമുള്ളവര്‍ 0471 2770534 എന്ന നമ്പറില്‍ അല്ലെങ്കില്‍ [email protected] ല്‍ ബന്ധപ്പെടുക

സ്പോട്ട് അഡ്മിഷന്‍ 30 ന്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുമാണ് അഡ്മിഷന്‍ നടത്തുക. താത്പര്യമുള്ളവര്‍ എല്ലാ രേഖകളുമായി നവംബര്‍ 30 ന് രാവിലെ 11 നകം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in സന്ദര്‍ശിക്കുക. ഫോണ്‍: 0494 - 2686214

വനിതാ ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ വ്യവസായ പരിശീലന വകുപ്പിനു കീഴിലുള്ള ഗവ വനിതാ ഐടിഐയിൽ 2021 -22 അധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഈ മാസം 29ന് നടക്കും. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2544750, 9447986145.

ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ പരിശീലനം
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്നോളജി മാനേജ്മെന്റ്‌ ഡവലപ്പ്മെന്റ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാൻ 18 നും 45 നും ഇടയിൽ പ്രായമുള്ളവരും, 10-ാം ക്ലാസ്സ്‌ വരെ യാേഗ്യതയുള്ളവരും സംരംഭകരാവാൻ താല്പര്യമുള്ളവരും കാക്കനാടുള്ള ജില്ലാ വൃവസായ കേന്ദ്രത്തില്‍ ഡിസംബർ 2 ന് മുമ്പായി ആധാര്‍ കാര്‍ഡ്‌, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ സഹിതം അപേക്ഷ നല്‍കേണ്ടതാണ്‌. ഫോണ്‍ : 0484 2421432, 9446606178.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+