സർക്കാർ സ്ഥാപനത്തിൽ ജോലി വേണോ? മികച്ച ശമ്പളത്തിൽ താത്കാലിക ജോലി നേടാം
സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലേക്ക് നിയമനം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് രണ്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രോജക്ട് എൻജിനീയർ, അർബൻ ഡിസൈനർ/പ്ലാനർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഔട്ട്‌സോഴ്സ് അടിസ്ഥാനത്തിൽ ആദ്യം ഒരു വർഷത്തേക്കാണ് നിയമനം. പദ്ധതിയുടെ കാലാവധി, സ്ഥാപനത്തിന്റെ ആവശ്യകത എന്നിവ അനുസരിച്ച് കാലാവധി നീട്ടാനും സാധ്യതയുണ്ട്. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
പ്രോജക്ട് എൻജിനീയർ
ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും എംബിഎയും നേടിയിരിക്കണം. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള യോഗ്യത നിർബന്ധമാണ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം. എസ്റ്റിമേറ്റ് തയ്യാറാക്കൽ, ടെൻഡർ രേഖകൾ തയ്യാറാക്കൽ, കരാർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പരമാവധി പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 45,000 രൂപ സംയോജിത ശമ്പളമായി ലഭിക്കും.

അർബൻ ഡിസൈനർ / പ്ലാനർ
ഈ തസ്തികയിലും ഒരു ഒഴിവാണുള്ളത്. ബി.ആർക്ക് (B.Arch) യോഗ്യതയ്ക്കൊപ്പം അർബൻ ഡിസൈൻ അല്ലെങ്കിൽ അർബൻ പ്ലാനിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിരിക്കണം. പ്രശസ്തമായ സ്ഥാപനത്തിൽ നിന്നുള്ള യോഗ്യത നിർബന്ധമാണ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. സർക്കാർ പദ്ധതികളിലോ സർക്കാർ സ്കീമുകളിലോ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഈ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധിയും 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ സംയോജിത വേതനമായി ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 1, 2026 വൈകിട്ട് 5 മണിവരെയാണ്. യോഗ്യത, പ്രവൃത്തി പരിചയം, തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/06/Govt.-PSU_Notification.pdf
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 18) രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.ബി.ബി.എസ്. ഉയര്‍ന്ന പ്രായപരിധി: 2026 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം.
ഡ്രൈവര്‍ നിയമനം
ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ദിവസവേതനത്തില്‍ ഡ്രൈവര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 22ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. 18-56 പ്രായപരിധിയിലുള്ളവരും എസ്.എസ്.എല്‍.സി, എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2414074.












Click it and Unblock the Notifications