ജോലി മടുത്തോ; മുഴുവന്‍ ശമ്പളത്തില്‍ പ്രൊഫഷണല്‍ ബ്രേക്ക്; വേഗം പറന്നോളൂ ഈ രാജ്യത്തേക്ക്
ഒരു ജോലിക്ക് പോയി തുടങ്ങിയാല്‍ മാത്രമാണ് ആ സ്ഥാപനത്തിലെ യഥാര്‍ത്ഥ കാര്യങ്ങളെ കുറിച്ച് നമുക്ക് ബോധ്യമാകുകയുള്ളൂ. പുറത്തുനിന്ന് നോക്കുമ്പോള്‍ സുന്ദരമായിരിക്കുമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നായിരിക്കും. പല സ്ഥലത്തും ജോലി ചെയ്താല്‍ അവധിക്കാലം എന്നത് മറക്കേണ്ടിവരും. വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചുമുള്ള തിരക്കേറിയ ഷെഡ്യൂളുകളുടെ കഥകളായിരിക്കും നമുക്ക് പറയാനുള്ളത്. ഇപ്പോള്‍ വര്‍ക്ക് ഫ്രം സംവിധാനം കൂടി ആരംഭിച്ചതോടെ വീട്ടിലും വെറുതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി.
എന്നാല്‍ നിങ്ങള്‍ വിദേശത്ത് അവസരങ്ങള്‍ തേടുന്ന ആളാണെങ്കില്‍, അവരുടെ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍സെന്റീവും അവധി ദിവസങ്ങളൊക്കെ കൊടുക്കുന്ന രാജ്യങ്ങളുണ്ട്. കാരണം, ആ രാജ്യത്ത് തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അവകാശങ്ങള്‍ ശക്തമാണ്. ആ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നിങ്ങള്‍ ബെല്‍ജിയത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ പ്രത്യേക അവധിക്കാലം ഓരോ കമ്പനിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലി മടുത്ത് ഒരു യാത്ര പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് പ്രത്യേക അവധി കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നതാണ്. എല്ലാവര്‍ഷവും ജീവനക്കാര്‍ക്ക് ഒരു കരിയര്‍ ബ്രേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു പ്രൊഫഷണല്‍ ബ്രേക്ക് എടുക്കുമ്പോള്‍ ജീവനക്കാരന് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് മാത്രമല്ല, അവരെ തിരികെ നിയമിക്കുമെന്ന് തൊഴിലുടമയില്‍ നിന്ന് വാക്ക് ലഭിക്കുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് സത്യമാണ്.
ഏറ്റവും മികച്ച തൊഴില്‍ നിയമമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രിയ. ഓരോ ജീവനക്കാരനും ആറ് മാസത്തെ സേവനത്തിന് ശേഷം 30 പ്രവൃത്തി ദിവസങ്ങള്‍ വരെ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. 25 വര്‍ഷത്തില്‍ താഴെ ജോലിയിലുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്നതാണ് പ്രധാന കാര്യം. കൂടുതല്‍ വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അവധി ദിവസങ്ങളുടെ എണ്ണം 36 ആയി ഉയരും.
ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഒരു പ്രൊഫഷണല്‍ ബ്രേക്ക് എടുക്കാന്‍ അവസരം നല്‍രുന്ന രാജ്യങ്ങളില്‍ ഒന്നാണ് യു എ ഇ. ജോലി ചെയ്യുന്ന സമയങ്ങളില്‍ ഒരു മണിക്കൂറൊക്കെ ജീവനക്കാര്‍ക്ക് പുസ്തകം വായിക്കാന്‍ ബ്രേക്ക് നല്‍കും. ഈ സമയം, വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ ആസ്വദിക്കാന്‍ മാത്രമല്ല, അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാനും കഴിയും.












Click it and Unblock the Notifications