ഓസ്ട്രിയയിൽ ജോലി നേടാൻ മലയാളികൾക്ക് സുവർണാവസരം; 4 ലക്ഷം വരെ ശമ്പളം..ഇതാ ഒഴിവുകൾ
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നഴ്‌സുമാർക്ക് മികച്ച തൊഴിലവസരം. 'കെയർ വേവ് -2026' പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നഴ്‌സുമാരെ ക്ഷണിച്ചുകൊണ്ട് ഒഡെപെക് (ODEPC) വിജ്ഞാപനം പുറത്തിറക്കി. നവംബർ 22 വരെ അപേക്ഷിക്കാം. 30 ഒഴിവുകളാണ് നിലവിലുള്ളത്. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്.
നഴ്സിംഗ് ഹോമുകളിലാണ് നിയമനം. ബിഎസ്‌സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. പുതിയ ബിരുദധാരികളെയും പരിഗണിക്കും. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ IELTS/OET പരീക്ഷകളിൽ 6.0 സ്കോറോ സി ഗ്രേഡോ നേടിയവർക്ക് മുൻഗണനയുണ്ട്. അപേക്ഷകരുടെ ഏറ്റവും ഇളയ കുട്ടിയുടെ പ്രായം ജർമ്മൻ ഭാഷാ പരിശീലനം തുടങ്ങുമ്പോൾ മൂന്ന് വയസ്സിൽ കുറയാൻ പാടില്ല.

ഒഡെപെക് അവരുടെ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ഓഫ്‌ലൈൻ ജർമ്മൻ ഭാഷാ പരിശീലനം നൽകും. പരിശീലന സമയത്ത് സ്വന്തം ചിലവിൽ താമസസൗകര്യവും മറ്റ് ചെലവുകളും കണ്ടെത്തണം. ജർമ്മൻ ഭാഷാ പരീക്ഷയ്ക്ക് രണ്ട് തവണ സൗജന്യമായി ശ്രമിക്കാം. പരിശീലനത്തിന് മുൻപായി 30,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഓസ്ട്രിയയിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഇത് തിരികെ ലഭിക്കും. സൗജന്യ വിസയും വിമാന ടിക്കറ്റും ലഭിക്കും. അറ്റസ്റ്റേഷൻ ഫീസുകൾ ഉദ്യോഗാർത്ഥികൾ വഹിക്കണം.
രജിസ്ട്രേഷന് മുൻപ് നൈറ്റ് ഡ്യൂട്ടി, ഓൺ-കോൾ ഡ്യൂട്ടി, ഞായർ, പൊതു അവധിദിന ബോണസ് എന്നിവയൊഴികെയുള്ള പ്രതിമാസ അടിസ്ഥാന ശമ്പളം 2,794.50 യൂറോയ്ക്കും 3,210.60 യൂറോയ്ക്കും ഇടയിലായിരിക്കും. രജിസ്ട്രേഷന് ശേഷം ഇത് 2,996.90 യൂറോയ്ക്കും 3,449.20 യൂറോയ്ക്കും ഇടയിൽ ഉയരും.
യാത്രാ സൗകര്യങ്ങൾ ലഭ്യമാണ്. ആഴ്ചയിൽ ശരാശരി 37 മണിക്കൂർ ജോലി ചെയ്യണം. കൂടാതെ താമസസൗകര്യം, റെഡ് ക്രോസ് കാർഡ്, സാൽസ്ബർഗ് ക്ലൈമറ്റ് ടിക്കറ്റിലേക്കുള്ള സംഭാവന, കുറഞ്ഞ നിരക്കിലുള്ള ഉച്ചഭക്ഷണം, ജോലി വസ്ത്രങ്ങൾ എന്നിവയും ലഭിക്കും. വിവിധ ഇൻഷുറൻസ് ആനുകൂല്യങ്ങളും തുടർച്ചയായ പഠന പരിശീലന അവസരങ്ങളും നൽകുന്നുണ്ട്. സാമൂഹിക, അപകട, ആരോഗ്യ ഇൻഷുറൻസുകൾ ഓസ്ട്രിയൻ നിയമപ്രകാരം ലഭ്യമാണ്. ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും.
ഓസ്ട്രിയൻ തൊഴിൽ നിയമമനുസരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിവാര അവധികളും വാർഷിക അവധികളും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, IELTS/OET സ്കോർഷീറ്റ് (ഉണ്ടെങ്കിൽ), പാസ്പോർട്ട് കോപ്പി എന്നിവ 'Austria-2026' എന്ന വിഷയത്തിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.B1 അല്ലെങ്കിൽ B2 നിലവാരത്തിലുള്ള ജർമ്മൻ ഭാഷാ സർട്ടിഫിക്കേഷൻ ഉള്ളവർ അത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/free-recruitment-of-nurses-to-austria
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 ന് രാവിലെ 11 മണിക്ക് യോഗ്യത പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.
അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി
കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ജില്ലയില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in ല്‍ ലഭിക്കും. ഫോണ്‍ :04936 202668












Click it and Unblock the Notifications