Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ വാര്‍ഷിക ശമ്പളം 90 ലക്ഷം; വമ്പന്‍ കമ്പനിയില്‍ നിറയെ അവസരം; അപേക്ഷിക്കേണ്ടത്....

കാനഡയില്‍ എത്തി ജോലി തിരയുന്നവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെ കാത്ത് കാനഡയിലെ ടൊറന്റോ നഗരത്തിലെ ഏറ്റവും വലിയ കമ്പനി വിളിക്കുന്നു. എ സി ബി ക്യു എന്നറിയപ്പെടുന്ന കാനഡയിലെ ഏറ്റവും വലിയ കമ്പനിയാണ് നിരവധി തസ്തികകളിലേക്ക് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.

ടൊറന്റോയിലെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായ എല്‍ സി ബി ക്യുവില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും മികച്ച അവസരം. വര്‍ഷത്തില്‍ 90 ലക്ഷത്തില്‍ കൂടുതല്‍ സമ്പാദിക്കാന്‍ ഈ ജോലിയില്‍ കയറുന്നവര്‍ക്ക് സാധിക്കും. ഇപ്പോള്‍ വിളിച്ചിരിക്കുന്ന ഒഴിവുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.

മാനേജര്‍, ഡിസാസ്റ്റര്‍ റിക്കവറി സര്‍വീസ്

ഈ തസ്തികയില്‍ നിയമിക്കുന്നവര്‍ക്ക് 71490 മുതല്‍ 128724 കനേഡിയന്‍ ഡോളറാണ് ശമ്പളമായി നല്‍കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ടിയല്‍ ബിരുദം നിര്‍ബന്ധമാണ്. കൂടാതെ അസോസിയേറ്റ് ബിസിനസ് കണ്ടിന്യൂയിറ്റി പ്രൊഫഷണല്‍ സെര്‍ട്ടിഫിക്കേഷനും നിര്‍ബന്ധമാണെന്ന് കമ്പനി അറിയിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡീഡ് വഴി അപേക്ഷിക്കാവുന്നതാണ്.

job in canada

ഡയറക്ടര്‍, ബിസിനസ് പാട്ണര്‍ഷിപ്പ്
ഈ ജോലിയില്‍ നിയിമിക്കുന്നവര്‍ക്ക് 83452 മുതല്‍ 154920 കനേഡിയന്‍ ഡോളറാണ് ശമ്പളമായി ലഭിക്കുക. യോഗ്യത നേടുന്നതിന് നിങ്ങള്‍ക്ക് എച്ച്ആര്‍, ബിസിനസ്സ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ഓര്‍ഗനൈസേഷണല്‍ ഡെവലപ്മെന്റ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബിരുദം ഉണ്ടായിരിക്കണം, കൂടാതെ കുറഞ്ഞത് 10 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ടായിരിക്കണം.

ലേണിംഗ് ആന്‍ഡ് ടാലന്റ് ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്റ്
ഈ ജോലിയില്‍ നിയമിക്കുന്നവര്‍ക്ക് 57,235 മുതല്‍ 97,506 കനേഡിയന്‍ ഡോളര്‍വാരെയാണ് ശമ്പളമായി ലഭിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസവും ഒരു കോര്‍പ്പറേറ്റ് പഠന പരിപാടികള്‍ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അനുഭവ സമ്പത്തുമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡീഡ് വഴി അപേക്ഷിക്കാവുന്നതാണ്.

ലൊക്കേഷന്‍ റിസര്‍ച്ച് അനലിസ്റ്റ്
അപേക്ഷകര്‍ക്ക് ജി ഐ എസ്, ജിയോമാറ്റിക്സ്, അര്‍ബന്‍ പ്ലാനിംഗ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസം ആവശ്യമാണ്. ഇതോടൊപ്പം വ്യത്യസ്ത തരം സ്‌പേഷ്യല്‍ വിശകലനം നടത്തുന്നതില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവപ സമ്പത്തുണ്ടായിരിക്കണം.

സീനിയര്‍ ട്രാന്‍സലേറ്റര്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവര്‍ത്തനത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദമോ ഡിപ്ലോമയോ ആവശ്യമാണ്. മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കാര്യങ്ങളില്‍ വിവര്‍ത്തകനെന്ന നിലയില്‍ അവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയവും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള വിവര്‍ത്തന ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ഡീഡ് വഴി അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+