Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിയും വേണ്ട എക്‌സ്പീരിയന്‍സും വേണ്ട; ഈ ജോലിക്ക് ശമ്പളം 80 ലക്ഷം; കാനഡയില്‍ വമ്പന്‍ അവസരം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. അതുകൊണ്ട് തന്നെ കാനഡയിലെ ജോലി ഒഴിവുകള്‍ എല്ലാവരും വലിയ രീതിയില്‍ വീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കാനഡയില്‍ വമ്പന്‍ തൊഴില്‍ അവസരവുമായി കനേഡയന്‍ പസഫിക് റെയില്‍വെ രംഗത്തെത്തിയിരിക്കുകയാണ്.

കാനഡയിലെ ഒന്റാറിയോ മേഖലയിലെ വിവിധ സ്ഥാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനികളിലേക്ക് ട്രെയിന്‍ കണ്ടക്ടര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിഗ്രിയും പ്രവൃത്തി പരിചയവും വേണ്ട എന്നതാണ്.

Canadian Pacific Railway

image credit: Canadian Pacific Railway

ഷ്രെയ്ബര്‍, ലണ്ടന്‍, തണ്ടര്‍ ബേ, സഡ്ബറി, ചാപ്ലോ, കെനോറ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെ ഉത്തരവാദിത്തമുള്ള ജോലിയാണിത്. യാര്‍ഡില്‍ നിന്ന് ട്രെയിനുകള്‍ വേര്‍തിരിക്കുമ്പോള്‍ വേണ്ട കാര്യങ്ങള്‍ അടക്കം ചെയ്യേണ്ടത് കണ്ടക്ടറുടെ ഉത്തരവാദിത്തമാണ്. ജോലിക്ക് കൃത്യമായ സമയ വ്യവസ്ഥയുണ്ടാകില്ല.

ട്രെയിന്‍ ചലിക്കുമ്പോള്‍ ആവശ്യമായ സിഗ്നലുകള്‍ നല്‍കേണ്ടി വരികയും ചെയ്യണം. അത്തരത്തില്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ജോലിയാണിത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് 16 ആഴ്ച നീളുന്ന ട്രെയിനിംഗ് ഉണ്ടാകും. ട്രെയിനിംഗ് സമയത്ത് ഒരു ദിവസം 211 കനേഡിയന്‍ ഡോളറാണ് ശമ്പളം. അതായത് 12000 രൂപയോളം വരും. പരിശീലനത്തിന് ശേഷം നടത്തുന്ന പരീക്ഷ വിജയിച്ചാല്‍ നിങ്ങളെ ജോലിക്കായി നിയമിക്കും.

സി പി വെബ്‌സൈറ്റ് അനുസരിച്ച്, ശരാശരി കണ്ടക്ടര്‍ 107,000 കനേഡിയന്‍ ഡോളര്‍ സമ്പാദിക്കുന്നു. പ്രതിവര്‍ഷം 140,000 ഡോളര്‍ വരെ സമ്പാദിക്കാന്‍ സാധിക്കും. ശമ്പളം കൂടാതെ മറ്റ് ആനൂകൂല്യങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ പ്ലാന്‍, ട്യൂഷന്‍ റീഇംബേഴ്‌സ്‌മെന്റ്, ഫിറ്റ്‌നസ് സബ്‌സിഡി എന്നിങ്ങനെ നിരവധി ആനൂകൂല്യങ്ങള്‍ ലഭ്യമാണ്.

ഹൈസ്‌കൂള്‍ ബിരുദം അല്ലെങ്കില്‍ ജനറല്‍ ഇക്വിവലന്‍സി ഡിപ്ലോമ, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, നല്ല ആശയവിനിമയ ക, ഡ്രൈവിംഗ് ലൈസന്‍സ്, കനേഡിയന്‍ പാസ്‌പോര്‍ട്ട് എന്നിവയാണ് ഈ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടത്. മുന്‍ പരിചയമില്ലാത്തവര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+