Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ജോലിക്ക് ഡിഗ്രി വേണ്ട, മണിക്കൂറില്‍ ശമ്പളം 1800 രൂപ; കാനഡയിലെ വമ്പന്‍ കമ്പനി വിളിക്കുന്നു

കാനഡയിലെ ഓണ്ടാരിയോയില്‍ ഒരു ജോലി നോക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഏറ്റവും മികച്ച കനേഡിയന്‍ കമ്പനികളിലൊന്നായ കനേഡിയന്‍ ടയര്‍ വിവിധ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാന്‍ ഒരുങ്ങുകയാണ്. ഈ ജോലിയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം ആവശ്യമില്ലാ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഊര്‍ജസ്വലരായ ഉദ്യോഗാര്‍ത്ഥികളെയാണ് കനേഡിയന്‍ ടയര്‍ സ്വാഗതം ചെയ്യുന്നത്. ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന് നോക്കാം.

ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍
മണിക്കൂറില്‍ 19 മുതല്‍ 23 ഡോളര്‍ വരെയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമയോ അല്ലെങ്കില്‍ തത്തുല്ല്യമായ യോഗ്യതയുമാണ് വേണ്ടത്. റീട്ടെയില്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ആവശ്യമുണ്ട്.

job

ഓട്ടോമോട്ടീവ് പാര്‍ട്‌സ് അസോസിയേറ്റ്
മണിക്കൂറില്‍ 16 മുതല്‍ 18 ഡോളര്‍ വരെയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുക. ഓട്ടോമോട്ടീവ് മേഖലയില്‍ താല്‍പര്യമുള്ളവര്‍ മാത്രം ഈ ജോലിയില്‍ അപേക്ഷിച്ചാല്‍ മതി. ഓട്ടോമോട്ടീവ് പാര്‍ട്ടിസിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. എങ്കില്‍ മാത്രമാണ് ഈ ജോലിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.

ഓഫീസ് അസോസിയേറ്റ്
മണിക്കൂറില്‍ 17 മുതല്‍ 20 ഡോളര്‍ വരെയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുക. ഓഫീസ് റോളുകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സ്റ്റോറിന്റെ വിവിധ വിഭാഗങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കേണ്ടിവരും.

ഓട്ടോമോട്ടീവ് അപ്രന്റീസ്
ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് 27 മുതല്‍ 31 ഡോളര്‍ വരെ മണിക്കൂറില്‍ ശമ്പളമായി ലഭിക്കും. ടൊറന്റോയിലാണ് ജോലി സ്ഥലം. കൃത്യമായ മോഡലുകളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡീഡ് വഴി അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+